ദീപാവലി : ഐതിഹ്യങ്ങറെ..!!
Nov 3, 2021, 07:40 IST

ദീപാവലിയെക്കുറിച്ച് ഐതിഹ്യങ്ങറെയുണ്ട്. പാൽക്കടൽ കടഞ്ഞപ്പോൾ അതിൽനിന്നു മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണു ദീപാവലി എന്നതാണ് അതിലൊന്ന്. അതുകൊണ്ട് ഈ ദിവസം ലക്ഷ്മീപൂജ പ്രധാനമാണ്.
14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണിതെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടു ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്.
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച് ആ അസുരന്റെ തടവിൽ കഴിഞ്ഞിരുന്ന 16,000 സ്‌ത്രീകളെയും മോചിപ്പിച്ചു സംരക്ഷണം ഉറപ്പുകൊടുത്ത ദിവസമായ നരകചതുർദശിയും ദീപാവലിയും കേരളത്തിൽ പലപ്പോഴും ഒരേ ദിവസം വരുന്നതിനാൽ ഈ ദിവസം ശ്രീകൃഷ്ണനെ ആരാധിക്കുന്നതും ഐശ്വര്യപ്രദമാണെന്നാണു വിശ്വാസം.
The post ദീപാവലി : ഐതിഹ്യങ്ങറെ..!! first appeared on Keralaonlinenews.