ചുവപ്പ് നിറം പറയും നിങ്ങളുടെ ‘സ്വഭാവഗുണങ്ങൾ’..
Jan 29, 2022, 07:36 IST

ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ ‘സ്വഭാവഗുണങ്ങൾ ‘ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം അറിയാമോ? ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു.
നിങ്ങളുടെ ഇഷ്ട്ട നിറം ചുവപ്പാണോ..?
ധീരതയുടെ പ്രതീകമാണ് ചുവപ്പ് നിറം. ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവർ നിശ്ചയദാർഷ്ട്യമുള്ളവരും ഊർജസ്വലരും ആധിപത്യ സ്വഭാവവുമുള്ളവരായിരിക്കും. പെട്ടെന്ന് പ്രതികരിക്കുന്ന ഇവർ ലക്ഷ്യബോധമുള്ളവരായിരിക്കും.
സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇക്കൂട്ടർ സുഖലോലുപർ ആയിരിക്കും . തീവ്ര നിറമായ ചുവപ്പ് ഇഷ്ടപ്പെടുന്നവർ ഏതു കാര്യത്തെയും മത്സരബുദ്ധിയോടെ സമീപിക്കുന്ന പ്രകൃതക്കാരാണ്.
The post ചുവപ്പ് നിറം പറയും നിങ്ങളുടെ ‘സ്വഭാവഗുണങ്ങൾ’.. first appeared on Keralaonlinenews.