ഒരിക്കലും ഭഗവാന്‍ ശിവനെ ഒറ്റയ്ക്ക് ആരാധിയ്ക്കരുത്..

പരമശിവനെ ആരാധിയ്ക്കാന്‍ ചില പ്രത്യേക രീതികളുണ്ട്. ശിവനെ ആരാധിയ്ക്കാനും പ്രീതിപ്പെടുത്താനും ചില കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.
തിങ്കളാഴ്ച ദിവസമാണ് ശിവന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ദിവസം. എല്ലാ തിങ്കളാഴ്ചയും കുളിച്ച് ശുദ്ധിയായി മനസ്സും ശരീരവും വൃത്തിയാക്കി ശിവക്ഷേത്ര ദര്‍ശനം നടത്തുക. മഹാമൃത്യുഞ്ജയ മന്ത്രം കഴിയാവുന്നിടത്തോളം ഉരുവിടുക. ഇത് ശിവപ്രീതി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. മഹാദേവന് ഏറ്റവും ഇഷ്ടമുള്ളതാണ് വിഭൂതി അഥവാ ഭസ്മം. ഭസ്മം ചാര്‍ത്തി ക്ഷേത്രദര്‍ശനം നടത്തുന്നതാണ് ഏറ്റവും ഉത്തമം.
ഓം നമ:ശിവായ എന്ന് ക്ഷേത്ര ദര്‍ശന സമയത്ത് നിര്‍ത്താതെ ഉരുവിടുക. ഇത് ശിവപ്രീതി വര്‍ദ്ധിപ്പിക്കുന്നു. ശിവനോടൊപ്പം ഗണേശനേയും ആരാധിയ്ക്കുക. ഒരിക്കലും ഭഗവാന്‍ ശിവനെ ഒറ്റയ്ക്ക് ആരാധിയ്ക്കരുത്. കൂവള ഇലയാണ് ഭഗവാന്റെ ഏറ്റവും ഇഷ്ടപ്പെട്ട പുഷ്പം.
അതുകൊണ്ട് തന്നെ കൂവള മാല ചാര്‍ത്തുന്നത് ഇഷ്ടാഭിവൃദ്ധി ഉണ്ടാവാന്‍ കാരണമാകുന്നു. ശിവക്ഷേത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം അവിടെ തന്നെ വിതരണം ചെയ്യാന്‍ ശ്രമിക്കുക. ഇത് ഭഗവാന്റെ അനുഗ്രഹം കൂടുതല്‍ ലഭിയ്ക്കാന്‍ കാരണമാകും.
The post ഒരിക്കലും ഭഗവാന്‍ ശിവനെ ഒറ്റയ്ക്ക് ആരാധിയ്ക്കരുത്.. first appeared on Keralaonlinenews.