ഒരിക്കലും കുടുംബചിത്രം പേഴ്സില്‍ സൂക്ഷിക്കരുത്..

ഒരിക്കലും കുടുംബചിത്രം പേഴ്സില്‍ സൂക്ഷിക്കരുത്..

പേഴ്സില്‍ ചില വസ്തുക്കള്‍ സൂക്ഷിക്കുന്നത് ധനം തേടി വരാന്‍ കാരണമാകും എന്നാണ് വിശ്വാസം.

മുതിര്‍ന്നവര്‍ നല്‍കുന്ന പണം, അത് കൈനീട്ടം ആയാലും സമ്മാനം ആയാലും പേഴ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു സില്‍വര്‍ കോയിന്‍ പേഴ്‌സില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം പണം വരാന്‍ സഹായിക്കുന്ന ഒന്നാണ്. എന്തൊക്കെ വന്നാലും ഇത് പേഴ്സില്‍ നിന്നും മാറ്റരുത്.

സമ്പത്തിന്റെ ദേവിയാണ് ലക്ഷ്മീദേവി.അതിനാല്‍ തന്നെ ഐശ്വര്യപ്രദമാണ് ലക്ഷ്മിദേവിയുടെ ചിത്രം പേഴ്സില്‍ സൂക്ഷിക്കുന്നത്. ലക്ഷ്മീദേവിയെ പൂജിച്ച 21 അരി മണികള്‍ പേഴ്സിനുള്ളില്‍ സൂക്ഷിച്ചാല്‍ അത് അമിതചിലവ് ഉണ്ടാകാതെ നിങ്ങളെ കാക്കും എന്നാണു വിശ്വാസം.

ചോക്ലേറ്റ്, മൗത്ത് ഫ്രഷ്‌നര്‍ തുടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പേഴ്‌സില്‍ വയ്ക്കുന്നത് ദോഷം ചെയ്യും. ഇതുപോലെ ബില്ലുകളും ഗുളികയും മരുന്നിന്റെ കുറിപ്പടികളും ഒരിക്കലും പേഴ്സില്‍ സൂക്ഷിക്കരുത്‌.

പലരും ചെയ്യുന്ന ഒന്നാണ് കുടുംബചിത്രം പേഴ്സില്‍ സൂക്ഷിക്കുക എന്നത്. എന്നാല്‍ വാസ്തുപ്രകാരം പണവും കുടുംബബന്ധങ്ങളും കൂടികലര്‍ത്തരുത് എന്നാണ്. അതിനാല്‍ ഇത് ഒരിക്കലും പാടില്ല.

The post ഒരിക്കലും കുടുംബചിത്രം പേഴ്സില്‍ സൂക്ഷിക്കരുത്.. first appeared on Keralaonlinenews.

Tags