ഉപയോഗശേഷം എവിടേക്കിന്നില്ലാതെ വലിച്ചെറിയാനുള്ളതല്ല ചൂല്..എന്ന് മുതുമുത്തശ്ശിമാർ പറയുന്നതിന് പിന്നിലെ കാരണമിതാണ്..

വീട് വൃത്തിയാക്കുന്ന ചൂലിന്റെ സ്ഥാനമെവിടെ വേണം എന്ന് നിങ്ങൾക്കറിയാമോ..?
വാസ്തുപ്രകാരം പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ കോണില്‍ വേണം ചൂല് സൂക്ഷിക്കാന്‍. ഒരിക്കലും മുന്‍വാതിലിനു സമീപം ചൂല് വയ്ക്കാന്‍ പാടില്ല. വാസ്തുവനുസരിച്ച് ചൂല് എല്ലായ്‌പ്പോഴും ആരുടെയും കണ്ണുകള്‍ എത്താത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം.
ചൂല് എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ഒരിക്കലും തലതിരിഞ്ഞ് വയ്ക്കരുത്. ഇത് നിങ്ങളുടെ ബലഹീനതയെ സൂചിപ്പിക്കുന്നു. അതുപോലെ വീടിന്റെ മേല്‍ക്കൂരയില്‍ ചൂല് ഒരിക്കലും വയ്ക്കരുത്. ഇത് ധനനഷ്ടം, മോഷണം എന്നിവയെ കാണിക്കുന്നു.
അതുപോലെ വീടിന് സമീപം, പ്രധാനവാതിലിനോട് ചേർന്നല്ലാതെ ഒരു ചൂല് സൂക്ഷിക്കുന്നത് വീട്ടിലേക്ക് നെഗറ്റീവ് എനര്‍ജി വരാതെ നോക്കും എന്ന് പറയപ്പെടുന്നു. കൊച്ചു കുഞ്ഞുങ്ങള്‍ ഉറങ്ങുന്ന കട്ടിലിനു കീഴില്‍ ചൂല് വയ്ക്കുന്നതിന്റെ കാര്യവും ഇതാണ്. ചൂലിന്റെ സ്ഥാനം തെറ്റിയാല്‍ വീട്ടില്‍ അടിമുടി ദാരിദ്യം ആകുമെന്ന് ശാസ്ത്രം പറയുന്നു.
