ഈ സംഖ്യയെ പേടിക്കേണ്ടതുണ്ടോ..?

ഈ സംഖ്യയെ പേടിക്കേണ്ടതുണ്ടോ..?

13 എന്ന സംഖ്യയെ ദൗർഭാഗ്യമായി കരുതി പോരുന്നവരാണ് ലോകമെമ്പാടു മുള്ളവർ. അപ്പോഴും 13 എന്ന സംഖ്യയുടെ ദൗർഭാഗ്യത്തിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ട് എന്നതാണ് മറ്റൊരു വശം.13 എന്ന സംഖ്യ അശുഭമായി കാണപ്പെടാൻ കാരണങ്ങൾ പലതാണ്.

സംഖ്യാജ്യോതിഷപ്രകാരം 1+3 = 4 എന്നുള്ളത് രാഹുവിന്റെ സംഖ്യയാണ്. ദുരിതങ്ങളുടെയും കഷ്ടപ്പാടിന്റെയും സൂചനയാണ് ഈ സംഖ്യ. സംഖ്യാശാസ്ത്രപ്രകാരം 12 ഏറ്റവും ഭാഗ്യമുള്ള സംഖ്യയാണ്.പൂർണത നിറഞ്ഞ പന്ത്രണ്ടിൽ ഒന്ന് കൂട്ടുന്നത് അപൂർണമായും കരുതുന്നു.

പേരിൽ 13 അക്ഷരങ്ങൾ വരുന്നതും ദൗർഭാഗ്യമായി കരുതപ്പെടുന്നു. ഹോട്ടലുകളിലും വാഹനങ്ങളിലും ഫ്ളാറ്റുകളിലും മറ്റും 13 -ാം നമ്പർ ഒഴിവാക്കുന്നതും ദൗർഭാഗ്യത്തെ പേടിച്ച് തന്നെ.

അന്ത്യ അത്താഴത്തിൽ പതിമൂന്നാമനായി എത്തിയ യൂദാസ് ആണല്ലോ യേശുദേവനെ ഒറ്റിക്കൊടുത്തത്.ഇതും 13നെ ദൗർഭാഗ്യസംഖ്യയായി കണക്കാക്കാൻ കാരണമായി എന്നും ചിലർ പറയുന്നു.പതിമൂന്നിന്റെ ഒന്നും മൂന്നും കൂട്ടുമ്പോൾ കിട്ടുന്ന 4 ഭാഗ്യസംഖ്യയായി തിരഞ്ഞെടുക്കുന്നവർ നാണം കെടാതിരിക്കാൻ ശ്രദ്ധിക്കണം എന്നു പറയാറുണ്ട്.

13 എന്നാൽ പൊതുവേ ദുരിതസൂചകമായ സംഖ്യഎന്നാണു പറയപ്പെടുന്നത് . എന്നാൽ പതിമൂന്നാം തീയതി ജനിച്ചവർക്ക് ഈ സംഖ്യ ദോഷകരമല്ല എന്ന വാദവും ഉണ്ട്.

The post ഈ സംഖ്യയെ പേടിക്കേണ്ടതുണ്ടോ..? first appeared on Keralaonlinenews.

Tags