ഈ കടത്തിണ്ണയിൽ കിടക്കുന്നവരൊക്കെ വസ്തു നോക്കിയാണോ തല ചായ്ക്കുന്നത് എന്ന് പറയാൻ വരട്ടെ…കിടക്കുമ്പോള്‍ എങ്ങോട്ട് തലവെച്ചുറങ്ങണം എന്ന് നോക്കിയാലോ..

കിടക്കുമ്പോള്‍ വാസ്തുശാസ്ത്രമനുസരിച്ച് കിഴക്കോട്ട് അല്ലെങ്കില്‍ തെക്കോട്ട് തലവെച്ച് കിടന്നുറങ്ങുന്നതാണ് ഉത്തമം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
ഒരു ദിവസത്തിന്റെ പകുതി സമയം ചെലവഴിക്കുന്ന ഒരു പ്രക്രിയ ആയതിനാല്‍ ഇതിന് ശാസ്ത്രമനുസരിച്ച് പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ കിടപ്പുമുറികളുടെ സ്ഥാനത്തിനും അളവിനും പ്രാധാന്യമുള്ളതുപോലെ കിടന്നുറങ്ങുമ്പോള്‍ തല വെച്ച് കിടക്കുന്ന രീതിയും നമ്മുടെ ശാരീരികമാനസിക ആരോഗ്യത്തിന് ഫലം ചെയ്യുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
രാവിലെ വലത്തോട്ട് തിരിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ സൂര്യന് അഭിമുഖമായി വരുന്നവിധം, അതായത് കിഴക്കോട്ട് മുഖമായി വരുന്നതിന് വേണ്ടി തെക്കോട്ട് തല വെച്ച് കിടക്കുന്നതാണ് ഉത്തമം.അതുപോലെതന്നെ രാവിലെ വലത്തോട്ട് തിരിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ വടക്കോട്ട് മുഖമായി വരുന്നതിനാണ് കിഴക്കോട്ട് തലവെച്ച് കിടക്കണം എന്ന് ശാസ്ത്രം ഉപദേശിക്കുന്നത്.
