അഭിഷേകപ്രിയന് പ്രിയങ്കരം പുഷ്പാഭിഷേകം

ശബരിമല : അയ്യപ്പൻറെ ഒരു പാട് വിശേഷണങ്ങളിൽ ഒന്നാണ് അഭിഷേകപ്രിയന്‍ എന്നത് . നെയ്യും, കളഭവും, തേനും, പാലും, പനിനീരും, ഭസ്മവും കരിക്കും, പഞ്ചാമൃതവുമെല്ലാം സ്വാമിയ്ക്ക് ഇഷ്ട അഭിഷേകദ്രവ്യങ്ങളാണ്.
എന്നാല്‍ ദീപാരാധന കഴിഞ്ഞാല്‍ പൂക്കളാണ് അയ്യപ്പന് പ്രിയം. ശബരിമല പൂങ്കാവനമെന്ന് വിശേഷിപ്പിക്കുന്നതുപോലും അയ്യപ്പന് പൂക്കളോടുള്ള ഇഷ്ടംകൊണ്ടാണെന്ന് സാരം. അതുകൊണ്ടാണ് ശബരിമലയിലെ മറ്റൊരു പ്രധാന വഴിപാടായി പുഷ്പാഭിഷേകവും മാറിയത്.
എല്ലാ പൂക്കളും അയ്യന് ഇഷ്ടമാണെങ്കിലും എട്ടുതരം പുഷ്പങ്ങള്‍ മാത്രമാണ് ശ്രീകോവിലിനുള്ളില്‍ അഭിഷേകത്തിനുപയോഗിക്കുന്നത് . താമര, പനിനീര്‍പൂ, മുല്ല, അരളി, ജമന്തി, തുളസി,, കൂവളം, തെറ്റി എന്നീ പൂക്കളാണ് അഭിഷേകത്തിനുപയോഗിക്കുക.
പൂക്കൾക്കായി ശബരി നന്ദനം എന്ന പേരിൽ വലിയൊരു ഉദ്യാനവും ശബരിമലയിലുണ്ട്. ഒരു വഴിപാടിന് പതിനായിരംരൂപയാണ് തുകയീടാക്കുന്നത്. അഞ്ചു പേര്‍ക്ക് സോപാനത്തില്‍നിന്ന് വഴിപാട് നേരിൽ കണ്ട് തൊഴാനും അവസരം നല്‍കും.
പതിനായിരം രൂപ ടിക്കറ്റിനൊപ്പം അഭിഷേകത്തിനുള്ള പൂക്കളും ദേവസ്വംബോര്‍ഡ് ലഭ്യമാക്കും. ഓണ്‍ലൈനായും നേരിട്ടും പുഷ്പാഭിഷേകം ബുക്ക്ചെയ്യാന്‍ സൗകര്യമുണ്ടെന്നും ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ടതും വിശേഷപ്പെട്ടതുമായ വഴിപാടാണിതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് സുനിൽകുമാർ പറഞ്ഞു.

ദീപാരാധന കഴിഞ്ഞാല്‍ അത്താഴപൂജ തുടങ്ങുന്നതുവരെയാണ് പുഷ്പാഭിഷേകസമയം. മുൻപ് ചിലദിവസങ്ങളില്‍ ഇരുന്നൂറുവരെ അഭിഷേകങ്ങള്‍ വഴിപാടായി നടക്കാറുണ്ടായിരുന്നു . കോവിഡ് പ്രതിസന്ധികൾക്കിടയിലും പുഷ്പാഭിഷേകത്തിനുള്ള ബുക്കിങ് ഏറിവരുന്നുണ്ടെന്നും എ ഒ പറഞ്ഞു. പുഷ്പാഭിഷേകത്തിന് ബുക്കിങ് പരിധിയില്ലെന്നതാണ് ശബരിമലയിലെ പ്രത്യേകത.
The post അഭിഷേകപ്രിയന് പ്രിയങ്കരം പുഷ്പാഭിഷേകം first appeared on Keralaonlinenews.