കടുത്ത വേനലിൽ സൗദി അറേബ്യയിൽ തണ്ണിമത്തൻ വിപണി സജീവമാകുന്നു

Watermelon is not available in the market; Watermelon prices are soaring in Kollam

കടുത്ത വേനലിൽ ദാഹശമന ഫലങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്നതോടെ സൗദി അറേബ്യയിൽ തണ്ണിമത്തൻ വിപണി സജീവമാകുകയാണ്. പ്രാദേശിക വിപണികളിൽ തണ്ണിമത്തന്റെ വിൽപ്പന കുതിച്ചുയരുന്നതിനിടെ, രാജ്യത്ത് പ്രതിവർഷം ഏകദേശം 6.2 ലക്ഷം ടൺ തണ്ണിമത്തൻ ഉൽപ്പാദിപ്പിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ആവശ്യത്തിന്റെ 99 ശതമാനവും സ്വന്തം ഉൽപ്പാദനത്തിലൂടെ നിറവേറ്റാൻ സൗദിക്ക് കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും രാജ്യത്ത് വ്യാപകമായി കൃഷി ചെയ്യുന്ന പ്രധാന ഫലവിളകളിലൊന്നുമായി തണ്ണിമത്തൻ മാറിയിരിക്കുകയാണ്.

റി​യാ​ദ്, മ​ക്ക, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, അ​ൽ ജൗ​ഫ്, അ​ൽ ബ​ഹ, മ​ദീ​ന, അ​ൽ ഖ​സീം, ത​ബൂ​ക്ക്, ഹാ​ഇ​ൽ, അ​സീ​ർ, ജി​സാ​ൻ ഉ​ൾ​പ്പെ​ടെ സൗ​ദി​യി​ലെ ഭൂ​രി​ഭാ​ഗം പ്ര​വി​ശ്യ​ക​ളി​ലും ത​ണ്ണി​മ​ത്ത​ൻ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. വ്യ​ക്തി​ഗ​ത ഉ​പ​ഭോ​ഗ​ത്തി​ന് പു​റ​മെ, ഭ​ക്ഷ്യ​സം​സ്ക​ര​ണ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും വ​ലി​യ തോ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ത​ന്ത്ര​പ്ര​ധാ​ന വി​ള​യാ​യി ത​ണ്ണി​മ​ത്ത​ൻ മാ​റി​യി​രി​ക്കു​ന്നു.

സു​സ്ഥി​ര ഗ്രാ​മീ​ണ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ത​ണ്ണി​മ​ത്ത​ൻ ഉ​ൽ​പാ​ദ​ന​ത്തി​െൻറ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും, ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും, ഈ ​വി​ള​യു​ടെ കൃ​ഷി കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. കൂ​ടാ​തെ, രാ​ജ്യ​ത്തെ സീ​സ​ണ​ൽ ഫ​ല​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മാ​യി പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യം പ്ര​ത്യേ​ക കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​റ്റാ​മി​നു​ക​ളാ​ൽ സ​മ്പു​ഷ്ട​മാ​യ ത​ണ്ണി​മ​ത്ത​ൻ ശ​രീ​ര​ത്തി​െൻറ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും നി​ർ​ജ​ലീ​ക​ര​ണ​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന​തി​നാ​ൽ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ലും വി​ദേ​ശി​ക​ൾ​ക്കി​ട​യി​ലും ഒ​രു​പോ​ലെ ഈ ​പ​ഴ​ത്തി​ന് പ്രി​യ​മേ​റു​ക​യാ​ണ്.

Tags