ചുഴലി നഴ്‌സറിയിൽ വൃക്ഷത്തൈ വിതരണം ജൂൺ ഒന്നു മുതൽ

Tree sapling distribution at Chuzhali Nursery from June 1st
Tree sapling distribution at Chuzhali Nursery from June 1st


കൽപറ്റ: നഗര പരിധിയിലെ ചുഴലിയിൽ സാമൂഹിക വനവത്കരണ വിഭാഗത്തിനു കീഴിലുള്ള നഴ്‌സറിയിൽ കാൽ ലക്ഷം വൃക്ഷത്തൈകൾ വിതരണത്തിനു തയാറായി. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നട്ടുവളർത്തുന്നതിന് ഉത്പാദിപ്പിച്ചതാണ് തൈകൾ. ഇവയുടെ വിതരണം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, എം.ടി.ഹരിലാൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.സുനിൽ എന്നിവർ അറിയിച്ചു.

tRootC1469263">

നാരകം-1,296, ഞാവൽ-1,728, പേര-1,008, സീതപ്പഴം-1,449, കണിക്കൊന്ന-960, മണിമരുത്-3,456, എലഞ്ഞി-2,794, കുന്നിവാക-1,349, നീർമരുത്-3,446, പ്ലാവ്-432, താന്നി-816, ഉങ്ങ്-1,466, അഗസ്ത്യച്ചീര-2,304, ആര്യവേപ്പ്-1,056, ചന്ദനം-1,152, മുള-288 എന്നിങ്ങനെയാണ് വിതരണത്തിന് ഉത്പാദിപ്പിച്ച തൈകളുടെ എണ്ണം.

ചുഴലിയിൽ 4.33 ഹെക്ടർ സ്ഥലത്താണ്  നഴ്‌സറി. തൈകളുടെ ശാസ്ത്രീയ ഉത്പാദനത്തിന് ചോപ്പിംഗ് റൂം, ഹീപ്പിംഗ് ഏരിയ, സീഡ് ഡ്രൈയിംഗ് യാർഡ്, ഷെയ്ഡ് നെറ്റ്, റെയിൻ ഷെൽട്ടർ, പോട്ടിംഗ് മിക്‌സ്ചർ യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ്, കുളം, ഓവർഹെഡ് ടാങ്ക് തുടങ്ങിയ സംവിധാനങ്ങൾ ഇവിടെയുണ്ട്.മാനന്തവാടി റേഞ്ചിലെ ബേഗൂർ, സുൽത്താൻ ബത്തേരി റേഞ്ചിലെ പൂമല കുന്താണി എന്നിവിടങ്ങളിലും സമൂഹിക വനവത്കരണ വിഭാഗത്തിന്റെ നഴ്‌സറികൾ പ്രവർത്തിച്ചിരുന്നു. നിലവിൽ ചുഴലി നഴ്‌സറിയിൽ മാത്രമാണ് തൈ ഉത്പാദനം. നേരത്തേ മൂന്നു നഴ്‌സറികളിലുമായി മൂന്നു ലക്ഷത്തിൽപരം തൈകൾ തയാറാക്കിയിരുന്നു. വിദ്യാർഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും സസ്യജാലങ്ങളെക്കുറിച്ചു അറിവ് പകരുന്നതിനും ഉതകുന്നതാണ് നഴ്‌സറി. സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവയ്ക്കു പുറമേ പൊതുജനങ്ങൾക്കും തൈകൾ നഴ്‌സറിയിൽ ലഭ്യമാണ്.

Tags