തക്കാളി വേ​ഗം കായ്ക്കാൻ ഇത് പ്രയോ​ഗിച്ചാൽ മതി

Use this to make tomatoes ripen faster

കേരളത്തിലെ കാലാവസ്ഥയിൽ വളർത്താൻ കുറച്ച് പ്രയാസമുള്ള പച്ചക്കറികളിലൊന്നാണ് തക്കാളി. ശരിയായ പരിപാലനവും ശ്രദ്ധയും ലഭിച്ചാൽ മാത്രമേ ചെടി നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യൂ. തൈ നട്ട് വിളവെടുക്കാൻ സമയം വേണ്ടിവരുന്ന ഈ വിളയിൽ, വേഗത്തിൽ പൂക്കാനും കായ്പിടിക്കാനും സഹായിക്കുന്ന ഒരു ലളിത മാർഗമാണ് വിനാഗരി ഉപയോഗിക്കുന്നത്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ചെടിയുടെ വളർച്ചയും ഉൽപാദനവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

പൂക്കളും കായ്കളും കരുത്തോടെ വളരാൻ വിനാഗിരി ലായനി സഹായിക്കുന്നു. പച്ചമുളക്, വഴുതനങ്ങ പോലുള്ള പച്ചക്കറികൾക്കും മെച്ചപ്പെട്ട വിളവ് ലഭിക്കണമെങ്കിൽ വിനാഗിരി ലായനി പ്രയോഗം നടത്താവുന്നതാണ്.

വിനാഗിരിയുടെ അളവ് അധികമായാൽ തൈകൾ നശിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വിനാഗിരി ലായനി ഉണ്ടാക്കുമ്പോഴും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അര ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ എന്ന കണക്കിലാണ് വിനാഗിരി ചേർക്കേണ്ടത്. ഗ്രോബാഗിലെ മണ്ണിളക്കി ചെടിക്ക് ചുറ്റും വിനാഗിരി വെള്ളം ഒഴിച്ചു കൊടുക്കുകയാണ് വേണ്ടത്.

വിനാഗിരി ലായനി നൽകിയതിന് ശേഷം തക്കാളിക്ക് മറ്റ് വളങ്ങൾ നൽകുന്നതാണ് മികച്ച ഫലം തരുന്നത്. വിനാഗിരിയോടൊപ്പം ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, ചകിരിച്ചോറ് കമ്പോസ്റ്റ് തുടങ്ങിയ സാധാരണ വളപ്രയോഗവും നടത്തണം. 

Tags