നല്ല വെള്ളം ഉള്ള കരിക്ക് ആണോ ? തെരെഞ്ഞെടുക്കേണ്ടത് ഇങ്ങനെ

Is it a good quality water source? Here's how to choose

  കേരളത്തിൽ കടുത്ത വേനൽചൂടാണ് അനുഭവപ്പെടുന്നത്. ശരീരം തണുപ്പിച്ച് നിർത്താൻ വെള്ളം കുടിക്കുന്നത് അനിവാര്യമാണ്. പലരും ചൂട് കുറയ്ക്കാൻ ശീതളപാനീയങ്ങൾ ആശ്രയിക്കാറുണ്ടെങ്കിലും, അതിന് പകരം കരിക്ക് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

യാത്രകളിൽ വഴിയരികിൽ നിന്ന് കരിക്ക് വാങ്ങുന്നവർ ഏറെയാണ്. എന്നാൽ ചിലപ്പോൾ കരിക്കിൽ വെള്ളം കുറവായിരിക്കുകയോ ഗുണനിലവാരം കുറഞ്ഞിരിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. നല്ല കരിക്ക് എങ്ങനെ തിരഞ്ഞെടുക്കണമെന്ന് അറിയാത്തതാണ് ഇതിന് പ്രധാന കാരണം. കരിക്ക് വാങ്ങുമ്പോൾ ആദ്യം അതിന്റെ വലിപ്പവും ഭാരവും പരിശോധിക്കണം. വലുപ്പത്തിന് അനുസരിച്ച് ഭാരം തോന്നുന്നവയാണ് തിരഞ്ഞെടുക്കേണ്ടത്. അല്ലെങ്കിൽ അത് കുറച്ച് ദിവസം മുന്നേ പറിച്ച് വച്ചതിന് ശേഷം വാടിപ്പോയ കരിക്കുകളാകും. അതിൽ വെള്ളം കുറവായിരിക്കും.

മറ്റൊരു വഴി കുലുക്കി നോക്കുകയെന്നതാണ് ചെവിയോട് ചേർത്ത് പിടിച്ച് കുലുക്കുമ്പോൾ കുലുങ്ങുന്ന ശബ്ദം കേൾക്കുകയാണെങ്കിൽ അതിൽ വെള്ളം കുറവാണ്, എന്നാൽ ശബ്ദം ചെറുതായി മാത്രം കേൾക്കുകയാണെങ്കിൽ അതിൽ വെള്ളം നന്നായുണ്ടെന്നാണ് അർഥം. നല്ല നിറമുള്ള കരിക്കുകളാണെങ്കിലും അതും നല്ലതായിരിക്കും. ഇങ്ങനെ തെരഞ്ഞെടുക്കുയാണെങ്കിൽ കരിക്ക് കുടിച്ച് ദാഹമകറ്റാം.

Tags