അധികം പരിചരണം ആവശ്യമില്ലാത്ത പ്ലാന്റ്

A plant that doesn't require much care

 വീട്ടിലൊരിക്കൽ വെച്ചാൽ അധികം പരിചരണം ആവശ്യമില്ലാതെ നന്നായി വളരുന്ന ഒരു ഇൻഡോർ ചെടിയാണ് ‘സ്നേക്ക് പ്ലാന്റ്’. ശാസ്ത്രീയമായി ഡ്രാസീന ട്രൈഫാസിയാറ്റ എന്ന വർഗത്തിൽപ്പെട്ട ഈ ചെടി സെന്റ് ജോർജ് സ്വോർഡ്, മദർ-ഇൻ-ലോസ് ടങ് എന്ന പേരുകളിലും അറിയപ്പെടുന്നു. വെള്ളം വളരെ കുറച്ച് മതി എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. രണ്ടാഴ്ചയിൽ ഒരിക്കൽ വെള്ളം നൽകിയാൽ മതി, ചില സാഹചര്യങ്ങളിൽ രണ്ട് മാസം വരെ വെള്ളമില്ലാതെയും ഈ ചെടി നിലനിൽക്കും. ഇലയുടെ നിറത്തിൽ ചെറിയ മാറ്റം വന്നാലും ചെടി എളുപ്പത്തിൽ നശിക്കാറില്ല.

വെള്ളത്തിലിട്ട് പ്രൊപ്പഗേറ്റ് ചെയ്യാനും വളർത്താനും കഴിയുന്ന ഈ ചെടിക്ക് നിരവധി വകഭേദങ്ങളുണ്ട്. കൂടാതെ, വായു ശുദ്ധീകരിക്കുന്ന മികച്ച ഇൻഡോർ പ്ലാന്റ് എന്ന നിലയിലും ഇത് ശ്രദ്ധേയമാണ്. മണ്ണിൽ നടുമ്പോൾ നല്ല ഡ്രൈനേജ് ഉള്ള പോട്ടിംഗ് മിക്സ് ഉപയോഗിക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് ഈ ചെടിക്ക് അപകടകരമാണ്; അതുകൊണ്ട് തന്നെ അധിക ഈർപ്പം ഒഴിവാക്കുന്നത് അത്യാവശ്യമാണ്.

ഗാ​ർ​ഡ​ൻ സോ​യി​ൽ, ച​കി​രി​ച്ചോ​റ്, പെ​രി​ലൈ​റ്റ്, ക​മ്പോ​സ്റ്റ് എ​ന്നി​വ ചേ​ർ​ത്ത് മി​ക്സ് ചെ​യ്​​തെ​ടു​ക്ക​ണം. ചാ​ണ​ക പൊ​ടി ഉ​ണ്ടെ​കി​ൽ അ​തും കു​റ​ച്ചു ചേ​ർ​ക്കാം. മ​ണ്ണി​ല്ലാ​തെ വെ​ള്ള​ത്തി​ൽ മാ​ത്രം ഇ​തി​നെ വ​ള​ർ​ത്താം. ന​മ്മു​ടെ ബെ​ഡ്റൂ​മി​ൽ വെ​ക്കാ​ൻ പ​റ്റി​യ ഒ​രു ചെ​ടി​യാ​ണി​ത്. പ്രോ​പെ​ഗേ​റ്റ്​ ചെ​യ്യാ​ൻ വ​ള​രെ എ​ളു​പ്പ​മാ​ണ്. ഈ ​നീ​ണ്ട ഇ​ല ചെ​റു​താ​യി മു​റി​ച്ചെ​ടു​ത്ത് വെ​ള്ള​ത്തി​ലോ മ​ണ്ണി​ലോ വ​ക്കാ​വു​ന്ന​താ​ണ്.

മ​ഞ്ഞ വ​രെ​യു​ള്ള സ്​​നേ​ക് പ്ലാ​ൻറ്​ മു​റി​ച്ചു വെ​ച്ചാ​ൽ ഒ​രു​ക്ക​ലും മ​ഞ്ഞ വ​രെ​യു​ള്ള തൈ​ക​ൾ വ​രി​ല്ല. സാ​ധാ​ര​ണ നാ​ട​ൻ വെ​റൈ​റ്റി​യാ​ണു ഉ​ണ്ടാ​വു​ന്ന​ത്. മ​ഞ്ഞ വ​ര​യു​ള്ള സ്​​നേ​ക്​ പ്ലാ​ൻറ്​ വേ​രോ​ട് കൂ​ടി തൈ​ക​ൾ മാ​റ്റി വെ​ച്ചാ​ൽ മാ​ത്ര​മാ​ണ് അ​തി​ൻറെ തൈ​ക​ൾ ഉ​ണ്ടാ​വു​ന്ന​ത്. വീ​ടി​ൻറെ ഇ​ത് ഭാ​ഗ​ത്ത് വെ​ച്ചാ​ലും ഭം​ഗി​യാ​ണ് കാ​ണാ​നും.

Tags