വീട്ടിലൊരു ചെറിയ പൂന്തോട്ടം തയ്യാറാക്കാം
Feb 13, 2025, 10:50 IST


വലിയ പൂച്ചെട്ടികൾ ഒറ്റനോട്ടത്തിൽ കാണാൻ ഭംഗി ആണെങ്കിലും ചെറിയ സ്ഥലത്ത് വെക്കാൻ പറ്റുന്നതല്ല അത്. ചുരുങ്ങിയ സ്ഥലത്ത് തന്നെ വള്ളികൾ പടരുന്നതും, തൂക്കി ഇടുന്ന വിധത്തിലുള്ള ചെടികളും വെക്കുന്നത് ഭംഗി കൂട്ടുക മാത്രമല്ല കൂടുതൽ ചെടികൾ വെക്കാൻ സ്ഥലവും ഉണ്ടാക്കുന്നു.
വ്യത്യസ്തമായത് തെരഞ്ഞെടുക്കാം
കൂടുതൽ പച്ചപ്പാണ് നമുക്ക് ആവശ്യമെങ്കിലും പൂക്കൾ ഉള്ള ചെടികൾ കൂടുതൽ ഭംഗി കൂട്ടും. ഇന്ന് ആളുകൾക്ക് അധികവും ഇഷ്ടം ഒറ്റ നിറത്തിലുള്ള പൂക്കളെയാണ്. കൂടുതൽ വ്യത്യസ്തതക്ക് വേണ്ടി ചെടികളുടെ അളവും ഷെയ്പ്പും നോക്കി ഭംഗിയുള്ളത് തെരഞ്ഞെടുക്കാവുന്നതാണ്. പല നിറത്തിലുള്ള പൂക്കൾ നിങ്ങളുടെ പൂന്തോട്ടത്തിന് കൂടുതൽ ഭംഗി നൽകും.

ഫർണിച്ചർ
മോടി കൂട്ടിയ പൂന്തോട്ടത്തിൽ വൈകുന്നേരങ്ങൾ ചിലവിടാൻ പോകുമ്പോൾ ചായ കുടിച്ച് സല്ലപിക്കാൻ ഇരിപ്പിടങ്ങൾ അത്യാവശ്യമാണ്. നിങ്ങളുടെ പൂന്തോട്ടത്തിന് കൂടുതൽ ഭംഗി നൽകുന്ന ഫർണിച്ചറുകൾ വേണം ഉപയോഗിക്കാൻ. ഫർണിച്ചർ വാങ്ങുമ്പോൾ മടക്കി ഉപയോഗിക്കാൻ പറ്റുന്നതോ ആവശ്യത്തിന് ശേഷം വീടിനുള്ളിൽ തിരിച്ച് വെക്കാൻ പറ്റുന്നതോ തെരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും.
ചുമരുകളിൽ ചെടികൾ പടർത്താം
പടർന്നു പന്തലിക്കുന്ന ചെടികൾ നിങ്ങളുടെ പൂന്തോട്ടത്തിന് കൂടുതൽ ഭംഗിയും സ്വകാര്യതയും നൽകുന്നു. കൂടാതെ ചുമരുകൾക്ക് ആവശ്യമായ നിറവും നൽകും. കടലാസ് പൂക്കളാണെങ്കിൽ അധിക ഭംഗി ലഭിക്കും. കൂടുതൽ വ്യത്യസ്തതക്ക് വേണ്ടി വിവിധതരം നിറങ്ങൾ ഉള്ള ചെടികൾ വെക്കാവുന്നതാണ്