പച്ചക്കറി അല്ല… തേൾ കൃഷി ! കോടികൾ വരുമാനം കൊയ്യാം
തേളിന്റെ വിഷത്തിന് വളരെയധികം ഗുണങ്ങളുണ്ടെന്ന് ആരോഗ്യമേഖലയിലെ ശാസ്ത്രജ്ഞരടക്കം തെളിയിച്ചതാണ്. സൗന്ദര്യവർധക വസ്‌തുക്കളുടെ നിർമാണത്തിലും, ഔഷധ മേഖലയിലുമാണ് തേൾ വിഷത്തിന് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്. വിട്ടുമാറാത്ത വേദനകൾ, സ്വയംപ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെ നിർമാണത്തിന് തേൾ വിഷത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൃഷി എന്നു പറയുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് പച്ചക്കറികളോ ധാന്യങ്ങളോ ആണ്. എന്നാൽ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കൃഷിയുണ്ട്. തേളുകളെ വളർത്തുന്ന കൃഷി. കേൾക്കുമ്പോൾ തന്നെ കൗതുകവും ഭയവും ഒരുമിച്ച് തോന്നിപ്പിക്കുന്ന ഈ മേഖലം ഇന്ന് വലിയൊരു ബിസിനസ്സായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് നൈജീരിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ തേൾകൃഷി വ്യാപകമായി വികസിച്ചിരിക്കുകയാണ്.
ഈ കൃഷിയുടെ പ്രധാന ലക്ഷ്യം തേളിന്റെ വിഷം ശേഖരിക്കുകയാണ്. അതിന് അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്ന വില തന്നെ അതിശയിപ്പിക്കുന്നതാണ്. ഒരു ലിറ്റർ വിഷത്തിന് ഏകദേശം 10 ദശലക്ഷം ഡോളർ, അതായത് 85 കോടിയിലധികം ഇന്ത്യൻ രൂപ വരെ വില ലഭിക്കുന്നു. ഡെത്ത്‌സ്റ്റാക്കർ സ്‌കോർപിയോൺ എന്ന ഇനത്തിന്റെ വിഷം ലോകത്തിലെ ഏറ്റവും വിലകൂടിയവയിൽ ഒന്നാണ്. ഈ വിഷത്തിന് ഒരു ഗാലണിന് 3.9 കോടി യുഎസ് ഡോളർ വരെയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തേൾ വിഷം എന്തിനാണ് ഉപയോഗിക്കുന്നത്?
തേളിന്റെ വിഷത്തിന് വളരെയധികം ഗുണങ്ങളുണ്ടെന്ന് ആരോഗ്യമേഖലയിലെ ശാസ്ത്രജ്ഞരടക്കം തെളിയിച്ചതാണ്. സൗന്ദര്യവർധക വസ്‌തുക്കളുടെ നിർമാണത്തിലും, ഔഷധ മേഖലയിലുമാണ് തേൾ വിഷത്തിന് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്. വിട്ടുമാറാത്ത വേദനകൾ, സ്വയംപ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെ നിർമാണത്തിന് തേൾ വിഷത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയുന്നതിനുള്ള ക്രീമുകളിൽ ചില പ്രമുഖ കോസ്മെറ്റിക് ബ്രാൻഡുകൾ അടക്കം തേൾ വിഷം ഒരു ചേരുവയായി ഉപയോഗിക്കുന്നുമുണ്ട്. കൂടാതെ കാൻസർ, പ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന മാരക രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും ഈ വിഷത്തിന് നിർണായകമായ പങ്കുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പടുന്നു.
തേൾ ഫാമുകൾ ഇന്ത്യയിൽ നിയമപരമാണോ?
വൈദ്യശാസ്ത്രപരവും സൗന്ദര്യവർദ്ധകവുമായ ആവശ്യങ്ങൾക്കായി തേൾ വിഷം ഉപയോഗിക്കുന്നതിനാൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും തേൾ ഫാമുകൾക്ക് നിയമപരമായ അനുമതിയുണ്ട്. എന്നാൽ, നമ്മുടെ രാജ്യത്ത് ഇത് നിയമവിധേയമാണോ..? 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം തേളുകൾ സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളുടെ പട്ടികയിലാണ് വരുന്നത്. അതുകൊണ്ട് നമ്മുടെ രാജ്യത്ത് ഇത് നിയമവിരുദ്ധമാണ്.
പ്രാദേശികാടിസ്ഥാനത്തിൽ സംരക്ഷണ നിയമം കൃത്യമായി പാലിച്ചുകൊണ്ടും ബന്ധപ്പെട്ട അതോറിറ്റികളുടെ അനുമതിയോടുകൂടെയും മാത്രമായിരിക്കണം ഇത്തരമൊരു ഫാമിങ് അനുവദിക്കപ്പെടുക. തേളുകളുടെ ശരീരത്തിൽ മെഷീനുകളുപയോഗിച്ച് ചെറുതായി സമ്മർദ്ദം കൊടുത്തോ അല്ലെങ്കിൽ ഇലക്ട്രിക് ഷോക്കുകൾ നൽകിയോ ആണ് തേൾവിഷം ശേഖരിക്കുന്നത്. വളരെ ശ്രദ്ധാപൂർവം വിഷം ശേഖരിച്ചശേഷം ഇത് സൂക്ഷിച്ചുവയ്ക്കും. ഇത്രയൊക്കെ സൂക്ഷമതയോടെയും ശ്രദ്ധയോടെയും ചെയ്യേണ്ട ജോലിയായതുകൊണ്ടുതന്നെ അതിന്റേതായ ഉത്തരവാദിത്തങ്ങളും സ്‌കോർപിയോൺ ഫാമിങ്ങിനുണ്ട്.
.jpg)

