വീട്ടിൽ രാജകീയ ഭംഗി… ട്രെൻഡായി പ്രിൻസസ് വൈൻ പ്ലാൻറ്
മില്ലണേഴ്സ് വൈൻ എന്ന പേരിലും അറിയപ്പെടുന്ന പ്രിൻസസ് വൈൻ പ്ലാന്റ്, മനോഹരമായ പടർന്നു കയറുന്ന ഒരു അലങ്കാര സസ്യമാണ്. മുന്തിരി കുടുംബത്തിൽപ്പെട്ട ഈ ചെടി വേഗത്തിൽ വളർന്ന് പരിസരം പച്ചപ്പോടെ മൂടുന്ന പ്രത്യേകതയുണ്ട്. തിളക്കമുള്ള ഇലകളും പുറത്ത് തന്നെ കാണുന്ന വേരുകളും ഇതിന് വ്യത്യസ്തമായ ഭംഗി നൽകുന്നു. വീടുകളിലും തോട്ടങ്ങളിലും എളുപ്പത്തിൽ വളർത്താവുന്ന ഒരു ആകർഷകമായ ഗാർഡൻ പ്ലാന്റാണ് ഇത്.
ചുവന്ന നിറത്തിലുള്ള വേരുകൾ കാണാൻ തന്നെ ഭംഗിയാണ്. വേലികളിൽ, ഫെൻസസ് എന്നിവയിൽ പടർത്തിവിടാം. കർട്ടൻ പോലെ തോന്നുന്ന നല്ലൊരു അലങ്കാര ചെടിയാണ്. ഹാങ്ങിങ് ബാസ്കറ്റിലും വളർത്തിയെടുക്കാം. നന്നായി പ്രൂൺ ചെയ്ത് കൊടുക്കണമെന്ന് മാത്രം. വലിയ പരിചരണമൊന്നും ആവശ്യമില്ല. നേരിട്ടുള്ള സൂര്യപ്രകാശവും ആവശ്യമില്ലാത്ത ചെടിയാണ്. ഇളം വെയിൽ ഇഷ്ടമാണ്. ഇതിൻറെ തണ്ടുകൾ വള്ളി പോലെ നീണ്ടു വളരുന്നതാണ്. ഇലകൾ ഓവൽ ആകൃതിയിലും തിളക്കമുള്ള ഇലകളോട് കൂടിയതാണ്. നീണ്ട വള്ളി പോലുള്ള തണ്ടുകളുടെ അറ്റത്ത് ചുവന്ന വേരുകൾ ഉണ്ട്. നല്ല ഭംഗിയാണ് ഇത് കാണാൻ. പോട്ടിങ് മിക്സ് തയാറാക്കുമ്പോൾ നല്ല ഇളക്കമുള്ള മണ്ണ് നോക്കി തയ്യാറാക്കുക. പെരിലൈറ്റ് മണൽ, ചാണകപ്പൊടി എന്നിവ യോജിപ്പിച്ച് തയാറാക്കണം.
.jpg)

