റോസ് വേഗം പൂവിടാൻ ഇങ്ങനെ ചെയ്താൽ മതി !
റോസ് ചെടി എളുപ്പത്തിൽ വളർത്താൻ ഒരു ലളിതമായ മാർഗമാണ് ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങിൽ നട്ട് വളർത്തുന്ന റോസ് ചെടികൾ വേഗത്തിൽ പൂക്കുന്നതും ശ്രദ്ധേയമാണ്. ഇതിന് കാരണം ഉരുളക്കിഴങ്ങിലെ ഉയർന്ന ജലാംശമാണ്. ഇത് ചെടിയുടെ വേർഭാഗത്ത് ഈർപ്പം നിലനിർത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, സമയം കടന്നുപോകുമ്പോൾ ഉരുളക്കിഴങ്ങ് മണ്ണിൽ അലിഞ്ഞുചേരുകയും ചെടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.
ഉരളക്കിഴങ്ങിൽ നടാനുദ്ദേശിക്കുന്ന റോസ് കമ്പിനേക്കാൾ ചെറിയ ഒരു ദ്വാരം ഇടുക. സ്ക്രൂ, ഡ്രില്ലർ എന്നിവ ഉപയോഗിച്ചും ദ്വാരം ഇടാവുന്നതാണ്.
ഡയഗണലായി മുറിച്ചെടുത്ത റോസക്കമ്പ്, ഒരു ഹോർമോൺ ജെൽ അല്ലെങ്കിൽ തേനിൽ റോസാ കമ്പ് മുക്കി എടുക്കണം. ശേഷം തുളച്ച ഉരുളക്കിഴങ്ങിന്റെ ദ്വാരത്തിലേക്ക് റോസാ കമ്പ് വെക്കുക.
ഉരുളക്കിഴങ്ങും റോസാപ്പൂവും ഒരുമിച്ച് കുറഞ്ഞത് മൂന്ന് ഇഞ്ച് നല്ല മണ്ണ് കൊണ്ട് മൂടുക. കുറച്ചു നാൾ കൊണ്ട് തന്നെ റോസകമ്പ് നന്നായി വളരുകയും പൂവിടുകയും ചെയ്യും.
.jpg)

