മഴ കുറഞ്ഞു, മണ്ണിലെ ഈർപ്പവും കുറഞ്ഞു ; റാബി കൃഷിക്ക് മുന്നിൽ വെല്ലുവിളികൾ

A new mission to protect farmlands; a nationwide campaign for Rabi cultivation

 ദുർബലമായ മൺസൂൺ മഴ രാജ്യത്തെ കർഷകരുടെ ശീതകാല കൃഷിയൊരുക്കങ്ങളെ ബാധിക്കുന്നതായി റിപ്പോർട്ട്. തെക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി പ്രദേശങ്ങളിൽ മണ്ണിൽ ആവശ്യത്തിന് ഈർപ്പമില്ലാത്തത് ഗോതമ്പ്, കടല തുടങ്ങിയ റാബി വിളകളുടെ വിതയ്ക്കലിന് തടസ്സമാകുന്നു. കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തത് കർഷകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

മണ്ണിലെ ഈർപ്പം കുറഞ്ഞ സാഹചര്യത്തിൽ വിതയ്ക്കുന്ന വിളകൾക്ക് വളർച്ച മന്ദഗതിയിലാകാനും ഉൽപാദനം കുറയാനും സാധ്യതയുണ്ട്. ഇതിന്റെ പ്രതിഫലനം വിപണിയിലെ ഭക്ഷ്യവിലകളിലും ഉണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അരി, ഗോതമ്പ്, പയർവർഗങ്ങൾ, ഉള്ളി, പാൽ, കോഴിയിറച്ചി തുടങ്ങിയവയുടെ വിലയിൽ ഇതിനകം സമ്മർദം അനുഭവപ്പെടുന്നുണ്ട്.

വരാനിരിക്കുന്ന ശീതകാല കൃഷിക്കാലത്തെ മഴയും താപനിലയും വിളവെടുപ്പിന്റെ അളവിൽ നിർണായകമാകും. ജലലഭ്യത കണക്കിലെടുത്ത് വിളകൾ തിരഞ്ഞെടുക്കുക, മണ്ണിലെ ഈർപ്പം സംരക്ഷിക്കുക, അനുയോജ്യമായ കൃഷിരീതികൾ സ്വീകരിക്കുക തുടങ്ങിയ നടപടികൾ കർഷകർക്ക് പ്രധാനമാകുന്നു.

Tags