മഴ: കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം
മഴ മൂലം കേരളത്തിന് 127.61 കോടി രൂപയുടെ കാർഷികനഷ്ടം ഉണ്ടായെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. ഓഗസ്റ്റ് 9 വരെയുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ചുള്ള കണക്കാണിത്. 9332 ഹെക്ചർ കൃഷി നശിക്കുകയും 45,904 കർഷകരെ ബാധിക്കുകയും ചെയ്തു. അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തെഴുത്തിയെന്ന് കൃഷി മന്ത്രി അറിയിച്ചു.
ഇതുവരെയുള്ള നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ 110 കോടി രൂപയുടെ അടിയന്തര ധനസഹായമാണ് കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കാർഷിക നഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച കൃഷിമന്ത്രിയും സഹകരണമന്ത്രിയും ചേർന്ന് ധനകാര്യസ്ഥാപനങ്ങളുമായി ചർച്ച നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കർഷകരുടെ വായ്പ, പലിശ എന്നിവയിൽ ഉദാരസമീപനം സ്വീകരിക്കുന്നതിനും ആശ്വാസനടപടികൾ കൈക്കൊളളുന്നതിനും പദ്ധതികൾ രൂപപ്പെടുത്തുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്.
.jpg)

