മഴ; കോട്ടയം ജില്ലയിൽ 19.96 കോടി രൂപയുടെ കൃഷിനാശം

Croploss

കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ജില്ലയിൽ 19.96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകൾ. ജൂലൈ 31 മുതൽ ഓഗസ്റ്റ് അഞ്ചു വരെ ജില്ലയിലാകെ 1996.68 ലക്ഷം രൂപയുടെ  കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തൽ. വിശദമായ കണക്കെടുപ്പ് നടത്തിവരികയാണെന്നും കൃഷിനാശം നേരിട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനു തോമസ് പറഞ്ഞു.

ആകെ 1086.21 ഹെക്ടർ പ്രദേശത്തെ കൃഷിയെ മഴ ബാധിച്ചു. 5827 കർഷകരുടെ വിളകളാണ് നശിച്ചത്. ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തത് ഏറ്റുമാനൂർ ബ്ലോക്കിലാണ്. ഇവിടെ 1295 കർഷകരുടെ 617.26 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 971.55 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടുത്തുരുത്തി ബ്ലോക്കിൽ 687 കർഷകരുടെ 291.83 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. നഷ്ടം 484.12 ലക്ഷം രൂപ.

Tags