കൃഷിയിടം സംരക്ഷിക്കാൻ പുതിയ ദൗത്യം; റാബി കൃഷിക്കായി രാജ്യവ്യാപക ക്യാംപയിൻ

A new mission to protect farmlands; a nationwide campaign for Rabi cultivation

 കൃഷിയിടങ്ങളുടെ സംരക്ഷണം, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തൽ, ജലവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവ ലക്ഷ്യമിട്ട് കേന്ദ്ര കൃഷിമന്ത്രാലയം ‘ഖേത് ബചാവോ അഭിയാൻ – റാബി 2026’ ക്യാംപയിൻ ആരംഭിച്ചു. ഒക്ടോബർ 22 മുതൽ നവംബർ 30 വരെയാണ് ക്യാംപയിൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

 വിളവൈവിധ്യം പ്രോത്സാഹിപ്പിക്കുക, നെൽകൃഷിക്ക് ശേഷം ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളിൽ അനുയോജ്യമായ കൃഷി നടത്തുക, പ്രകൃതിസൗഹൃദ കൃഷിരീതികൾ പ്രചരിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളങ്ങൾ ഉപയോഗിക്കുന്നതിനും ജലസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നു.

കർഷകർക്ക് കൃഷിവകുപ്പ്, കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, ബന്ധപ്പെട്ട കാർഷിക സ്ഥാപനങ്ങൾ എന്നിവ വഴി ലഭിക്കുന്ന നിർദേശങ്ങൾ പ്രയോജനപ്പെടുത്താം. വിളകളുടെ ആവശ്യത്തിനനുസരിച്ച് വളവും ജലവും നൽകുന്നത് ചെലവ് നിയന്ത്രിക്കാനും മണ്ണിന്റെ ഗുണനിലവാരം നിലനിർത്താനും സഹായിക്കും.

Tags