അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ കൃ​ഷി​യെ സം​ര​ക്ഷി​ക്കാം ; വി​ള​ക​ൾ​ക്ക് ക​രു​ത​ൽ വേ​ണ​മെ​ന്ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല

Protect crops from heavy rain; Agricultural University advises taking precautions for crops.

 അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ കൃ​ഷി​യെ സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. മ​ഴ​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടും ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ഈ​ർ​പ്പ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​നാ​ൽ വി​വി​ധ കാ​ർ​ഷി​ക​വി​ള​ക​ളി​ൽ രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മ​ഴ മാ​റി​യ ഉ​ട​ൻ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ധി​ക​ജ​ലം ഒ​ഴു​ക്കി​ക്ക​ള​യു​ക​യും ശാ​സ്ത്രീ​യ രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. കീ​ട​നാ​ശി​നി​യ​ട​ക്കം ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണം. മ​ഴ പെ​യ്യു​ന്ന സ​മ​യ​ത്ത് കീ​ട​നാ​ശി​നി​ക​ളും കു​മി​ൾ​നാ​ശി​നി​ക​ളും പ്ര​യോ​ഗി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. മ​ഴ അ​വ​സാ​നി​ച്ച് ഇ​ല​ക​ൾ ന​ന്നാ​യി ഉ​ണ​ങ്ങി​യ ശേ​ഷം മാ​ത്ര​മേ സ​സ്യ​സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​വൂ.

നെ​ൽ​പ്പാ​ട​ങ്ങ​ൾ

നി​ല​വി​ലെ കാ​ലാ​വ​സ്ഥ​യി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ബാ​ക്ടീ​രി​യ​ൽ ലീ​ഫ് ബ്ലൈ​റ്റ് (ഇ​ല ക​രി​ച്ചി​ൽ രോ​ഗം) വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. രോ​ഗം വ​രു​ന്ന​തി​നു മു​മ്പ് ത​ന്നെ ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സും 20 മി​ല്ലി പ​ച്ച​ചാ​ണ​ക ത​ളി ചേ​ർ​ത്ത് ഇ​ല​ക​ളി​ൽ ന​ന്നാ​യി ത​ളി​ക്ക​ണം. കൂ​ടാ​തെ, ഏ​ക്ക​റി​ന് ര​ണ്ട് കി​ലോ​ഗ്രാം ബ്ലീ​ച്ചി​ങ് പൗ​ഡ​ർ 20 തു​ണി​സ​ഞ്ചി​ക​ളി​ലാ​യി (ഓ​രോ സ​ഞ്ചി​യി​ലും 100 ഗ്രാം ​വീ​തം) നി​റ​ച്ച് വ​യ​ലി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ൽ ഇ​ടു​ക. ബ്ലീ​ച്ചി​ങ് പൗ​ഡ​ർ നേ​രി​ട്ട് വ​യ​ലി​ൽ വി​ത​റ​രു​ത്.

വാ​ഴ​കൃ​ഷി

മ​ഴ​ക്കാ​ല​ത്ത് വാ​ഴ​കൃ​ഷി​യി​ൽ റൈ​സോം റോ​ട്ട് (മാ​ണം അ​ഴു​ക​ൽ) രോ​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ത​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​തെ ചാ​ലു​ക​ൾ തു​റ​ന്ന് നീ​ർ​വാ​ർ​ച്ച ഉ​റ​പ്പാ​ക്ക​ണം. രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സ് ക​ല​ക്കി ഓ​രോ വാ​ഴ​യു​ടെ​യും ചു​വ​ട്ടി​ൽ അ​ഞ്ച് ലി​റ്റ​ർ വീ​തം ഒ​ഴി​ച്ചു​കൊ​ടു​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള ചെ​ടി​ക​ൾ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ച് ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​വ ഉ​ട​ന​ടി നീ​ക്കം ചെ​യ്യ​ണം.

കു​രു​മു​ള​ക്, ക​വു​ങ്ങ്, ജാ​തി

കു​രു​മു​ള​കി​ൽ ദ്രു​ത​വാ​ട്ട​വും ക​വു​ങ്ങി​ൽ മ​ഹാ​ളി​യും ജാ​തി​യി​ൽ ഇ​ല​കൊ​ഴി​ച്ചി​ൽ രോ​ഗ​വും പ​ട​രാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. തോ​ട്ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ക​യും രോ​ഗം ബാ​ധി​ച്ച ഇ​ല​ക​ളും ഉ​ണ​ങ്ങി​യ കൊ​മ്പു​ക​ളും ശേ​ഖ​രി​ച്ച് ക​ത്തി​ച്ചു​ന​ശി​പ്പി​ക്കു​ക​യും വേ​ണം. മ​ഴ മാ​റി ഇ​ല​ക​ൾ ഉ​ണ​ങ്ങി​യ ശേ​ഷം ഒ​രു ശ​ത​മാ​നം ബോ​ർ​ഡോ മി​ശ്രി​തം ത​ളി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ സ​ഹാ​യി​ക്കും.

പ​ച്ച​ക്ക​റി

ത​ക്കാ​ളി, മു​ള​ക്, വ​ഴു​ത​ന, വെ​ണ്ട, പ​യ​ർ, പാ​വ​ൽ, പ​ട​വ​ലം, വെ​ള്ള​രി തു​ട​ങ്ങി​യ​വ​യി​ൽ വേ​ര് അ​ഴു​ക​ൽ, വാ​ട്ടം, ഇ​ല​പ്പു​ള്ളി, കാ​യ ചീ​യ​ൽ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കാം. തോ​ട്ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​തെ ചാ​ലു​ക​ൾ ഒ​രു​ക്കു​ക​യും രോ​ഗം ബാ​ധി​ച്ച ഇ​ല​ക​ളും കാ​യ്ക​ളും ശേ​ഖ​രി​ച്ച് ന​ശി​പ്പി​ക്കു​ക​യും വേ​ണം. ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സ് ക​ല​ക്കി ചെ​ടി​ക​ളു​ടെ ചു​വ​ട്ടി​ലും ഇ​ല​ക​ളി​ലും ത​ളി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ഉ​ത്ത​മ​മാ​ണ്. പ​ട​രു​ന്ന വി​ള​ക​ൾ​ക്ക് താ​ങ്ങ് ഉ​റ​പ്പാ​ക്കി കാ​യ്ക​ൾ മ​ണ്ണി​ൽ സ്പ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. 

Tags