കേരളത്തിൽ ലാഭം ഉറപ്പ് ; സുഗന്ധവ്യഞ്ജന കൃഷിയിലേക്ക് ഇനി ആത്മവിശ്വാസത്തോടെ ഇറങ്ങാം

Profits are assured in Kerala; Now we can venture into spice farming with confidence

ഒരിക്കൽ നട്ടാൽ വർഷങ്ങളോളം വിളവ് നൽകുന്ന ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നതിനാൽ, ശരിയായ പരിപാലനവും വളപ്രയോഗവും രോഗ-കീട നിയന്ത്രണവും ഉറപ്പാക്കിയാൽ ദീർഘകാലം മികച്ച വരുമാനം നേടാം. മാറിവരുന്ന കാലാവസ്ഥയിലും വിപണിയിലെ മികച്ച വിലയും കയറ്റുമതി സാധ്യതകളും സുഗന്ധവ്യഞ്ജന കൃഷിയെ കൂടുതൽ ലാഭകരമാക്കുന്നു. അതുകൊണ്ടുതന്നെ, പരമ്പരാഗത കൃഷിക്കൊപ്പം അധിക വരുമാനം തേടുന്ന കർഷകർക്കും പുതിയതായി കാർഷിക രംഗത്തേക്ക് കടന്നുവരുന്നവർക്കും സുഗന്ധവ്യഞ്ജന കൃഷി മികച്ചൊരു തിരഞ്ഞെടുപ്പാണ്.

 കേരളത്തിന്റെ കാലാവസ്ഥയ്ക്കും മണ്ണിനും ഏറ്റവും അനുയോജ്യമായ കാർഷിക മേഖലകളിലൊന്നാണ് സുഗന്ധവ്യഞ്ജന കൃഷി. ആഭ്യന്തര വിപണിയിലും കയറ്റുമതി രംഗത്തും വർഷം മുഴുവൻ ആവശ്യക്കാർ ഉള്ളതിനാൽ, ഈ വിളകൾ കർഷകർക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന മികച്ച നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. കുരുമുളക്, ഏലം, മഞ്ഞൾ, ഇഞ്ചി, ജാതി, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവിളകൾ കേരളത്തിൽ വിജയകരമായി കൃഷി ചെയ്യാൻ സാധിക്കുന്നവയാണ്.

ഒരിക്കൽ നട്ടാൽ വർഷങ്ങളോളം വിളവ് നൽകുന്ന ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നതിനാൽ, ശരിയായ പരിപാലനവും വളപ്രയോഗവും രോഗ-കീട നിയന്ത്രണവും ഉറപ്പാക്കിയാൽ ദീർഘകാലം മികച്ച വരുമാനം നേടാം. മാറിവരുന്ന കാലാവസ്ഥയിലും വിപണിയിലെ മികച്ച വിലയും കയറ്റുമതി സാധ്യതകളും സുഗന്ധവ്യഞ്ജന കൃഷിയെ കൂടുതൽ ലാഭകരമാക്കുന്നു. അതുകൊണ്ടുതന്നെ, പരമ്പരാഗത കൃഷിക്കൊപ്പം അധിക വരുമാനം തേടുന്ന കർഷകർക്കും പുതിയതായി കാർഷിക രംഗത്തേക്ക് കടന്നുവരുന്നവർക്കും സുഗന്ധവ്യഞ്ജന കൃഷി മികച്ചൊരു തിരഞ്ഞെടുപ്പാണ്.

കുരുമുളക് 

വർധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗത്തിനും വ്യാവസായികാവശ്യങ്ങൾക്കുമനുസരിച്ച് ഉൽപാദനം കൂടാത്തതുമൂലം കുരുമുളക് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ് ഇന്ത്യ. വള്ളി പിടിച്ചുകഴിഞ്ഞാൽ 2 വർഷം കൊണ്ടു വിളവെടുക്കാവുന്ന കുരുമുളക് ദീർഘകാലത്തേക്ക് ആദായം നൽകും. പ്രാരംഭത്തിലെ ചെലവൊഴിച്ചാൽ പിന്നീടു പരിചരണത്തിനും മറ്റും വലിയ ചെലവില്ല. വർഷാവർഷം വിലയിൽ ഏറ്റക്കുറവുണ്ടെങ്കിലും, ഉൽപാദനച്ചെലവിലും താഴെ വില പോകുന്നത് വിരളം. 6–7 വർഷത്തെ ഇടവേളയിൽ കിലോയ്ക്ക് ശരാശരി 700 രൂപവരെ  വില ഉയരുന്ന പ്രവണതയും കാണുന്നു

ജാതി 

ഉൽപാദനം പൂർണതോതിലെത്താൻ 10 വർഷത്തോളമാകുമെങ്കിലും 30 കൊല്ലത്തിലേറെ സ്ഥിരതയോടെ ആദായം നൽകും. ഒക്ടോബർ - നവംബർ മാസങ്ങളിലാണ് പൂക്കൾ കൂടുതലായി കാണുന്നത്.  ജൂൺ- ജൂലൈ മാസങ്ങളിൽ വിളഞ്ഞു പാകമാകും. ആൺ- പെൺ വ്യത്യാസമുള്ള വിളയായതിനാൽ ബഡ് ചെയ്ത തൈകൾ വേണം നടാൻ.  10–15 പെൺ ചെടികൾക്ക് ഒരു ആൺ എന്ന രീതിയിൽ ക്രമീകരിക്കണം. 1500 മുതൽ 2000 വരെ കായ്കളുണ്ടാകുന്ന ഒരു മരത്തിൽനിന്ന് 4 നാലു കിലോയോളം ജാതിപത്രിയും 15 കിലോയോളം ജാതിക്കയും കിട്ടും. പണിയും കൂലിച്ചെലവും കുറവാണെന്നതും നാലഞ്ചു പേരുള്ള ചെറിയ കുടുംബത്തിനുപോലും  മുപ്പതിലേറെ മരങ്ങളുടെ വിളവെടുപ്പ്  അനായാസം നടത്താമെന്നതും  ആകർഷകമായ ഘടകങ്ങൾ. ജാതിയുടെ വിപണിമൂല്യം വരും വർഷങ്ങളിൽ സ്ഥിരതയോടെ തുടരാനാണു സാധ്യത.

ഏലം

വിളവെടുപ്പിനുള്ള ഉയർന്ന കൂലിച്ചെലവും, കാലാവസ്ഥമാറ്റവും ഏലത്തിനു ഭീഷണി ഉയർത്തുന്നുവെങ്കിലും, ആഗോള തലത്തിലെ ഡിമാൻഡും ലഭ്യതയും നോക്കിയാൽ ശോഭനമാണ് ഭാവി. നല്ലതും സുസ്ഥിരവുമായ കാർഷികമുറകളിലൂടെ വിഷാംശമില്ലാത്ത, ഗുണമേന്മയുള്ള ഏലം ഉൽപാദിപ്പിക്കാൻ സാധിച്ചാൽ വിപണത്തിനു പ്രയാസമാകില്ല.

Tags