കർഷകരുടെ അക്കൗണ്ടിലേക്ക് 18,690 കോടി രൂപ; പി.എം കിസാൻ പദ്ധതിയുടെ 24-ാം ഗഡു വിതരണം

Rain remains elusive, farmlands are drying up; water conservation is crucial for farmers.

 പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 24-ാം ഗഡുവായി 18,690 കോടിയിലധികം രൂപ കേന്ദ്രസർക്കാർ വിതരണം ചെയ്തു. രാജ്യത്തെ 9.34 കോടിയിലധികം അർഹരായ കർഷകരിലേക്കാണ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയത്.

ഗുജറാത്തിലെ ബനസ്‌കാന്തയിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി തുക വിതരണം ചെയ്തത്. കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നൽകുകയും ഇടനിലക്കാരില്ലാതെ ആനുകൂല്യം ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതോടൊപ്പം കാർഷിക അടിസ്ഥാനസൗകര്യ വികസന ഫണ്ടിന് കീഴിൽ വികസിപ്പിച്ച 521 യൂണിറ്റുകൾ രാജ്യത്തിന് സമർപ്പിക്കുകയും 12 ഹോർട്ടികൾച്ചർ ക്ലസ്റ്ററുകൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വിളസംഭരണം, സംസ്കരണം, ഉയർന്ന മൂല്യമുള്ള കൃഷി എന്നിവയ്ക്ക് കൂടുതൽ പിന്തുണ നൽകാനാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്.

Tags