തൈകൾ നട്ടുപിടിപ്പിക്കുന്നതിന് മുൻപ് ഇങ്ങനെ ചെയ്യാം

What to do before planting seedlings

 പുതിയ തൈകൾ നട്ടുപിടിപ്പിക്കാൻ മുൻപ് ചെറിയൊരു ട്രിക്ക് പരീക്ഷിക്കാം. ചെടികളുടെ വേരുകൾ കറ്റാർവാഴ ജെല്ലിൽ കുറച്ച് നേരം കുതിർത്ത് നട്ടാൽ വളർച്ച കൂടുതൽ മെച്ചപ്പെടും. കറ്റാർവാഴ ജെല്ല് സ്വാഭാവിക റൂട്ടിംഗ് ഹോർമോണായി പ്രവർത്തിക്കുന്നതിനാലാണ് ഇത് പ്രയോജനകരമാകുന്നത്. പ്രത്യേകിച്ച് കമ്പുകളിൽ വേരുണ്ടാക്കാനും ഈ രീതിയിലൂടെ എളുപ്പത്തിൽ സാധിക്കും.

ഹോർമോൺ തയാറാക്കാനായി കറ്റാർവാഴയുടെ രണ്ട് പോളകളിൽനിന്നുള്ള ജെല്ല് ഒരു ഗ്ലാസിൽ ശേഖരിക്കണം. ജെല്ല് ശേഖരിക്കുന്നതിനായി പോളകൾ ചെടിയിൽ നിന്നും മുറിച്ചെടുത്ത് അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ ഒരു പേപ്പറിലോ മറ്റെവിടെയെങ്കിലും ചെരിച്ചുവച്ച് സ്വർണ്ണ നിറത്തോടുകൂടിയുള്ള കറ അതിനകത്ത് നിന്ന് പുറത്തു കളയണം. ഈ കറ വസ്ത്രത്തിലാകാതെ സൂക്ഷിക്കണം. കറ പോയതിനു ശേഷം മാത്രം ജെല്ല് വേർതിരിക്കുക. തുടർന്ന് ജെല്ല് വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. ശേഷം മൂന്നു ലിറ്റർ വെള്ളത്തിൽ ഇത് മിക്സ് ചെയ്ത് അരിച്ചെടുത്ത് സ്പ്രേ ചെയ്യാം. 

ചെടികൾ നടുന്നതിന് മുമ്പ് അരമണിക്കൂർ ഈ ജെല്ലിൽ മുക്കിവെക്കാം. തൈകൾ മാറ്റി നട്ടശേഷം ഉണ്ടാകുന്ന സ്ട്രെസ്സ് കുറയ്ക്കുന്നതിന് വേണ്ടി സ്ട്രെസ് ഗാർഡ് എന്ന രൂപത്തിൽ ഉപയോഗിക്കാനും വിത്ത് മുളപ്പിച്ച് എടുക്കുന്ന സമയത്ത് തൈകൾക്ക് നന്നായി കരുത്ത് ലഭിക്കാൻ വേണ്ടിയും ഇത് ഉപയോഗിക്കാം.
കറ്റാർവാഴ; ആരോഗ്യത്തിനും സൗന്ദര്യത്തിനും

    കറ്റാർവാഴ ജെല്ലിൽ അൽപം നാരങ്ങാനീര് കൂടി ചേർത്ത് മുഖത്ത് തേച്ചാൽ മുഖം തിളങ്ങും
    ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കറ്റാർ വാഴ നല്ലതാണ്. കറ്റാർ വാഴയും നാരങ്ങ നീരും മിക്സ് ചെയ്ത് അതിൽ അൽപ്പം പഞ്ചസാര ചേർത്ത് മുഖത്ത് സ്‌ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കും.
    ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലർജിയും മാറ്റാൻ കറ്റാർവാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന എല്ലാ ചർമ്മ പ്രശ്നങ്ങൾക്കു കറ്റാർവാഴ ഒരു പരിഹാരം തന്നെയാണ്.
    അൽപം കറ്റാർവാഴ ജ്യൂസ്, ഒലീവ് ഓയിൽ, തേൻ എന്നിവ മിക്സ് ചെയ്ത് തേച്ചു പിടിപ്പിച്ചാൽ നഖം പൊട്ടൽ മാറും.
    വെളിച്ചെണ്ണ, തൈര്, കറ്റാർവാഴ നീര് എന്നിവ മിക്സ് ചെയ്ത് പുരട്ടിയാൽ മുടി മിനുസമുള്ളതാകും.
    കറ്റാർ വാഴ നീരും നാരങ്ങാ നീരും ചേർത്ത് തലയിൽ തേച്ച് അൽപ്പ സമയം കഴിഞ്ഞു കഴുകി കളഞ്ഞാൽ താരൻ നശിക്കും.
    ദഹനപ്രശ്നങ്ങൾക്ക് പരിഹാരമാണ് കറ്റാർവാഴ. എന്നും രാവിലെ കറ്റാർവാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കും.
    കറ്റാർവാഴ ജ്യൂസ് എന്നും രാവിലെ കഴിക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കും.
    ആർത്തവ സമയമുണ്ടാകുന്ന വയറു വേദന ശമിക്കാൻ കറ്റാർവാഴ പോളയുടെ ജെൽ അഞ്ചു മില്ലി മുതൽ 10 മില്ലി വരെ ദിവസേന രണ്ടു നേരം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

Tags