വീടിന് പുതിയ ലുക്ക് കൊണ്ട് വരും ഈ ചെടി
ഉദ്യാനങ്ങളിൽ വേഗത്തിൽ പടർന്ന് വളരുന്ന അലങ്കാര സസ്യങ്ങളിൽ ശ്രദ്ധേയമായതാണ് ഫികസ് പുമില വേരിഗേറ്റഡ്, സാധാരണയായി ‘ക്ലൈമ്പിങ് ഫിഗ്’ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചെറുതും ഹൃദയാകൃതിയിലുള്ള ഇലകളിൽ ക്രീം-വെള്ള നിറങ്ങളുടെ മനോഹര സംയോജനമാണ് ഈ ചെടിയുടെ പ്രത്യേകത.
വളർച്ച വേഗം കൂടുതലായതിനാൽ മതിലുകൾ, വേലികൾ, നിലം എന്നിവ അലങ്കരിക്കാൻ ഇത് ഏറ്റവും അനുയോജ്യമാണ്. പരിപാലനം വളരെ എളുപ്പമുള്ളതിനാൽ വീടുകളിലും തോട്ടങ്ങളിലും പച്ചപ്പിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന മികച്ച ഒരു തിരഞ്ഞെടുപ്പാണ് ഈ സസ്യം.
ഹാങ്ങിങ് പ്ലാൻറ് ആയിട്ടും വളർത്തിയെടുക്കാം. അതിക പരിചരണം ആവശ്യമില്ല. ഇളം സൂര്യപ്രകാശം, നേരിട്ടടിക്കാത്ത സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് നല്ലത്. കാലം കഴിയും തോറും പടരുന്ന തണ്ടുകൾ കട്ടിയുള്ളതാവും. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. ഇതിൻറെ കട്ടിയുള്ള തണ്ടുകൾ മുറിച്ചെടുത്താണ് വളർത്തുന്നത്. തണ്ടിൻറെ അറ്റം നോക്കി ആറിഞ്ച് നീളത്തിൽ മുറിച്ചെടുക്കണം. വെള്ളത്തിൽ ഇട്ടും വളർത്തിയെടുക്കാം. മണ്ണിൽ ആണേൽ നേരിട്ട് വെയിൽ അടിക്കാത്ത സ്ഥലം നോക്കി, ഈർപ്പം ഉള്ളിടം നോക്കി വെക്കാം. ഇളക്കമുള്ള മണ്ണ് നോക്കി പോട്ടിങ് മിക്സ് തയ്യാറാക്കാം. ചാണകപ്പൊടി, ചകിരിച്ചോർ, ഗാർഡൻ സോയിൽ എന്നിവ യോജിപ്പിച്ചാണ് ഗാർഡൻ സോയിൽ തയ്യാറാക്കേണ്ടത്.
.jpg)

