കീടബാധയിൽ ജാഗ്രത ; പച്ചക്കറി കൃഷിയിൽ വിളകൾ സംരക്ഷിക്കാൻ നിരീക്ഷണം ശക്തമാക്കണം
പച്ചക്കറി കൃഷിയിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കീടങ്ങളും രോഗങ്ങളും. ചെടികളിൽ രോഗബാധയോ കീടങ്ങളുടെ സാന്നിധ്യമോ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ വലിയ നഷ്ടം ഒഴിവാക്കാൻ സാധിക്കും.
ഇലകളുടെ അടിഭാഗം, പച്ചക്കറി കൃഷിയിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കീടങ്ങളും രോഗങ്ങളും. ചെടികളിൽ രോഗബാധയോ കീടങ്ങളുടെ സാന്നിധ്യമോ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ വലിയ നഷ്ടം ഒഴിവാക്കാൻ സാധിക്കും.തണ്ട്, പൂക്കൾ, കായ്കൾ എന്നിവ ഇടയ്ക്കിടെ പരിശോധിക്കണം. ഇലകളിൽ ചെറിയ പാടുകൾ, ഇല ചുരുളൽ, നിറവ്യത്യാസം, കായ്കളിൽ ദ്വാരങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കാരണം കണ്ടെത്തണം.
കൃഷിയിടത്തിൽ ശുചിത്വം പാലിക്കുകയും രോഗബാധിതമായ സസ്യഭാഗങ്ങൾ നീക്കം ചെയ്യുകയും വേണം. അമിതമായ ജലസേചനം ഒഴിവാക്കുന്നതും ചെടികൾക്കിടയിൽ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുന്നതും രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. കീട-രോഗബാധ രൂക്ഷമാണെങ്കിൽ കൃഷിഭവൻ അല്ലെങ്കിൽ കൃഷി വിദഗ്ധരുടെ നിർദേശം തേടിയ ശേഷം മാത്രം നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഉചിതം.
.jpg)

