തെങ്ങിലാണോ നിങ്ങൾ കുരുമുളക് പടർത്തുന്നത് ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

Are you growing pepper in coconut trees? If so, you should know this.

 കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ശാസ്ത്രീയമായ പരിപാലനത്തിലൂടെ മികച്ച വരുമാനം നൽകുന്ന ഒരു കൃഷിയാണ് ഇത്.  പി.വി.സി പൈപ്പിലും കവുങ്ങ് അടക്കം മരങ്ങളിലും അല്ലാതെയുമെല്ലാം വള്ളിപടർത്തി വളർത്തുന്നത് കാണാറുണ്ട്. എന്നാൽ തെങ്ങിൽ കുരുമുളക് പടർത്തുന്നുണ്ടെങ്കിൽ അറിയേണ്ട ചില കാര്യങ്ങളുണ്ട്. 

അവ എന്തൊക്കെയെന്ന് നോക്കാം

    തെങ്ങ് ഒമ്പത് മീറ്ററെങ്കിലും വളർന്ന ശേഷം കുരുമുളക് പടർത്തിത്തുടങ്ങുക. കുരുമുളകിന് വേണ്ടത്ര വെയിൽ ലഭിക്കാൻ ഇതുപകരിക്കും.
    തെങ്ങിൻ ചുവട്ടിൽനിന്നും ഒന്നര - ഒന്നേമുക്കാൽ അകലത്തിൽ രണ്ടടി കുഴിയെടുത്ത് വളങ്ങൾ ചേർത്ത് കുഴിമൂടി വേര് പിടിപ്പിച്ച് തണ്ടുകൾ നടാം.
    തെങ്ങിൻറെ വടക്ക് ഭാഗമാണ് കുഴിയെടുക്കാൻ അനുയോജ്യം.
    വള്ളി വളരുമ്പോൾ മണ്ണിലൂടെ തെങ്ങിൽ കയറ്റുകയോ താങ്ങുതടിയിൽ വളർത്തി നീളമെത്തുമ്പോൾ തെങ്ങിൽ ചേർത്ത് കെട്ടിക്കൊടുക്കുകയോ ചെയ്യാം.
    തെങ്ങിന് തടമെടുക്കുമ്പോൾ മണ്ണിൽ കിടക്കുന്ന കുരുമുളക് വള്ളി കിളച്ച് മുറിയാതിരിക്കാൻ ശ്രദ്ധിക്കണം.

Tags