കഞ്ഞിവെള്ളം കളയണ്ട ! കൃഷിക്ക് സൂപ്പർ ജൈവ കീടനാശിനി

kanjivellam

 അടുക്കളയിൽ നിന്ന് സാധാരണയായി കളയുന്ന കഞ്ഞിവെള്ളം തന്നെ കൃഷിക്ക് വിലപ്പെട്ടൊരു വിഭവമാണെന്ന് അറിയാമോ? വളരെ എളുപ്പത്തിൽ ഇത് ഉപയോഗിച്ച് അടുക്കളതോട്ടങ്ങൾക്കും കൃഷിയിടങ്ങൾക്കും ജൈവ കീടനാശിനി തയ്യാറാക്കാം. ഇലകുരുടിപ്പ്, ഇലമഞ്ഞളിപ്പ്, വെള്ളീച്ച ശല്യം, വട്ടരോഗം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും ഈ കഞ്ഞിവെള്ള മിശ്രിതം ഫലപ്രദമായി ഉപയോഗിക്കാം.

തയാറാക്കുന്ന വിധം

.ഒന്ന് ഒന്നര ലിറ്റർ കഞ്ഞിവെള്ളം രണ്ടുദിവസം വെച്ച് പുളിപ്പിക്കുക.
.ഇതിലേക്ക് മൂന്നു പിടി വേപ്പിൻ പിണ്ണാക്ക് ഇട്ട് ഒരു മണിക്കൂർ നേരം കുതിർക്കുക
.കുതിർന്ന വേപ്പിൻപിണ്ണാക്കും കഞ്ഞി വെള്ളവും നന്നായി ഇളക്കി അരിച്ചെടുക്കുക (വേസ്റ്റ് നചെടികളുടെ മൂട്ടിൽ വളമായി ഉപയോഗിക്കാം.)
.ലായനിയിലേക്ക് വെളുത്തുള്ളി ഒന്നോ രണ്ടോ അല്ലി മുഴുവനും ചതച്ച നീര് പിഴിഞ്ഞ് ചേർക്കുക
.ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി 250 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ നേർപ്പിച്ച് പ്രയോഗിക്കുക.
.ഈ ലായനി ആഴ്ചയിൽ മൂന്നു ദിവസം തളിക്കാവുന്നതാണ്.

Tags