ചെടികളുടെ വളർച്ചയ്ക്ക് ഏറെ ഗുണകരമായ ജൈവവളം എളുപ്പം തയ്യാറാക്കാം

You can easily prepare organic fertilizer that is very beneficial for plant growth.

 ചെടികളുടെ വളർച്ചയ്ക്ക് ഏറെ ഗുണകരമായ ഒരു മികച്ച ജൈവവളമാണ് ഫിഷ് അമിനോ ആസിഡ്. മത്തി, നത്തോലി പോലുള്ള ചെറിയ മീനുകളും ശർക്കരയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ലായനി ചെടികൾക്ക് ശക്തമായ പോഷകങ്ങൾ നൽകുന്നു.

മീനുകളും ശർക്കരയും തുല്യ അളവിൽ ചേർക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഉദാഹരണത്തിന് അര കിലോ മീൻ ഉപയോഗിക്കുന്നുവെങ്കിൽ അതിന് അര കിലോ ശർക്കരയും ചേർക്കണം. ശരിയായ അനുപാതത്തിൽ തയ്യാറാക്കിയാൽ ഇത് ചെടികളുടെ ആരോഗ്യവും വളർച്ചയും മെച്ചപ്പെടുത്താൻ സഹായിക്കും.

രണ്ടുംകൂടി ഒരു വായു കയറാത്ത പാത്രത്തിൽ അടച്ചുവെക്കുക. സൂര്യപ്രകാശം കടക്കാത്ത രീതിയിൽ ഒരുമാസത്തോളം അതായത് 30 ദിവസത്തോളം സൂക്ഷിക്കണം. ഇടക്കിടെ തുറന്നു വായു കളയുന്നത് നല്ലതാണ്. 30 ദിവസം കഴിയുമ്പോൾ ഇത് ലായനി ആയി മാറും. ഈ ലായനി അരിച്ചെടുക്കുക.

ലായനിയിൽ നാലിരട്ടി വെള്ളം ചേർത്ത് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ചെടികളിൽ സ്പ്രേ ചെയ്യുകയും ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യാം. വൈകുന്നേരങ്ങളിൽ തളിച്ചു കൊടുക്കുകയാണെങ്കിൽ വളരെ നല്ല ഫലം ലഭിക്കുന്നുണ്ട്. 

Tags