ഇലകളുടെ സൗന്ദര്യത്തിൽ മിന്നും ഓർക്കിഡ് കണ്ടോ?

Jewel Orchid

 ഓർക്കിഡ് എന്നു കേൾക്കുമ്പോൾ മനോഹരമായ പൂക്കളാണ് ആദ്യം മനസ്സിൽ വരുന്നത്. എന്നാൽ ചില ഓർക്കിഡുകൾ അവരുടെ ഇലകളുടെ ഭംഗിയാലാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. അത്തരത്തിലുള്ളതാണ് ജുവൽ ഓർക്കിഡ്, ലുഡീഷ്യ വിഭാഗത്തിൽപ്പെടുന്ന ഒരു പ്രത്യേക ഇനം. സാധാരണ പൂക്കളേക്കാൾ ഇലകളുടെ സുന്ദര്യമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ‘ടൈഗർ ഓർക്കിഡ്’ എന്ന പേരിലും ഇത് അറിയപ്പെടുന്നു. വിവിധ നിറങ്ങളിലുള്ള ജുവൽ ഓർക്കിഡുകൾ ലഭ്യമാണ്. പരിപാലനം വളരെ എളുപ്പമാണെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഇ​ല​ക​ൾ കാ​ണാ​ൻ വെ​ൽ​വെ​റ്റ് പോ​ലെ ഇ​രി​ക്കും. അ​തി​കം സൂ​ര്യ​പ്ര​കാ​ശം വേ​ണ്ട. ഇ​ളം വെ​യി​ൽ മ​തി. നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശം അ​ടി​ച്ചാ​ൽ ഇ​ല​ക​ൾ ക​രി​ഞ്ഞു പോ​കും. സാ​ധാ​ര​ണ ഓ​ർ​ക്കി​ഡു​ക​ൾ എ​ല്ലാം ഇ​ത്തി​ക്ക​ണ്ണി​ക​ൾ ആ​ണ്. ആ​യ​തി​നാ​ൽ ഇ​തി​ന്​ മ​ണ്ണ് ആ​വ​ശ്യ​മി​ല്ല. ഈ ​ഓ​ർ​കി​ഡി​ന് പോ​ട്ടി​ങ്​ മി​ക്സ്​ ന​ല്ല​താ​ണ്. പീ​റ്റ്​ മോ​സ്, തേ​ങ്ങ ക​യ​ർ, പെ​രി​ലൈ​റ്റ്​ എ​ന്നി​വ​യും വേ​ണം. ഈ​ർ​പ്പം എ​പ്പോ​ഴും ആ​വ​ശ്യ​മാ​ണ്. മ​ണ്ണ് ഒ​രു​വി​ധം ഡ്രൈ ​ആ​യ ശേ​ഷ​മേ വെ​ള്ളം സ്​​പ്രേ ചെ​യ്യാ​വൂ. ലി​ക്വി​ഡ്​ ഫെ​ർ​ട്ടി​ലൈ​സ​ർ ആ​ണ്​ ന​ല്ല​ത്. റൂ​ട്ടി​ൽ സ്​​പ്രേ ചെ​യ്യാ​നും. ഇ​ല​ക​ൾ​ക്ക് സ്പ്രേ ​ചെ​യ്യാ​നു​ള്ള വ​ളം വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. അ​തും ഉ​പ​യോ​ഗി​ക്കാം.

ഓ​ർ​ക്കി​ഡു​ക​ൾ അ​തി​നു ആ​വ​ശ്യ​മു​ള്ള​ത് വേ​രു​ക​ളി​ൽ നി​ന്നും ഇ​ള​ക​ളി​ൽ നി​ന്നും വ​ലി​ച്ചെ​ടു​ത്തോ​ളും. ഇ​തി​ൻറെ പൂ​ക്ക​ളെ​ക്കാ​ൾ ഇ​ല​ക​ൾ​ക്ക് ആ​ണ് ഭം​ഗി. പൂ​ക്ക​ൾ കാ​ണാ​ൻ ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക് സ്​​​പൈ​ക്ക്​ നി​ർ​ത്ത​ണം. പൂ​ക്ക​ൾ നി​റം മ​ങ്ങി തു​ട​ങ്ങു​മ്പോ​ൾ ന​മു​ക്ക് മു​റി​ച്ചു മാ​റ്റാം. പൂ​ക്ക​ൾ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ർ സ്​​പൈ​ക്ക്​ വ​രു​മ്പോ​ൾ ത​ന്നെ മു​റി​ച്ചു മാ​റ്റാം. തു​ട​ർ​ച്ച​യാ​യി പ്രൂ​ണി​ങ്​ ആ​വ​ശ്യ​മി​ല്ല. ചീ​ത്ത​യാ​യ ഇ​ല​ക​ൾ മാ​റ്റി ക്ലീ​ൻ ആ​ക്കി എ​ടു​ക്കാം. എ​പ്പോ​ഴും സ്​​റ്റെ​റി​ലൈ​സ്​ ചെ​യ്ത മൂ​ർ​ച്ച​യു​ള്ള ക​ത്തി​യോ ക​ത്രി​ക​യോ ഉ​പ​യോ​ഗി​ക്ക​ണം. ഈ ​ഓ​ർ​ക്കി​ഡി​ൽ പൂ​ക്ക​ൾ ഉ​ണ്ടാ​വു​ന്ന​ത് ഡോ​ർ​മ​സി പി​രീ​ഡ്​ ക​ഴി​യു​മ്പോ​ൾ ആ​ണ്. ഇ​തി​ൻറെ വി​ത്തു​ക​ൾ എ​ടു​ത്തു ന​മു​ക്ക് കി​ളി​പ്പി​ച്ചെ​ടു​ക്കം. കൂ​ടാ​തെ ക​ട്ടി​ങ്​ എ​ടു​ത്ത്​ വെ​ള്ള​ത്തി​ൽ ഇ​ട്ടു വേ​ര് പി​ടി​പ്പി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യാം.

Tags