മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ദേശീയ ദൗത്യം; 50 ലക്ഷം കർഷകരിലേക്ക് കേന്ദ്രത്തിന്റെ പദ്ധതി

Vegetable farming using organic manure: Preserving soil health.

 മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ രാജ്യവ്യാപകമായി പുതിയ പ്രചാരണ പരിപാടി നടപ്പാക്കുന്നു. 'ഖേത് ബച്ചാവോ അഭിയാൻ – റാബി 2026' എന്ന പേരിലുള്ള പരിപാടി ഒക്ടോബർ 22 മുതൽ നവംബർ 30 വരെയാണ് നടത്തുന്നത്.

രാജ്യത്തെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 700-ലധികം ജില്ലകളിലും 50,000 ഗ്രാമങ്ങളിലും പദ്ധതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 50 ലക്ഷം കർഷകരിലേക്ക് ബോധവൽക്കരണവും പരിശീലനവും എത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മണ്ണിന്റെ ആരോഗ്യപരിശോധന, സമതുലിതമായ വളപ്രയോഗം, പ്രകൃതികൃഷി, വിളവൈവിധ്യം എന്നിവയ്ക്ക് പദ്ധതിയിൽ പ്രാധാന്യം നൽകുന്നു.

കാർഷിക അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുക, ജലസംരക്ഷണം, മണ്ണിലെ ജൈവാംശം വർധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പ്രചാരണത്തിന്റെ ഭാഗമാണ്. കൃഷിച്ചെലവ് കുറയ്ക്കുന്നതിനും മണ്ണിന്റെ ഉൽപാദനക്ഷമത ദീർഘകാലം നിലനിർത്തുന്നതിനും ഇത്തരം ഇടപെടലുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Tags