മാമ്പഴത്തിന്റെ പുറത്ത് കറുത്ത പാടുകൾ ഉണ്ടോ ? മാറ്റാൻ മാർഗമുണ്ട്

Mango farmers in crisis: West Asian conflict hits exports

 മാമ്പഴ സീസൺ ആണിപ്പോൾ. കോമാങ്ങ, പ്രിയോർ, പുളിയൻ, മൂവാണ്ടൻ, ചപ്പികുടിയൻ തുടങ്ങിയ പല ഇനങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. മാവ് പൂക്കാൻ തുടങ്ങുമ്പോൾ തന്നെ വിവിധ കീടങ്ങളും അതിനെ ചുറ്റിപ്പറ്റി എത്തുന്നു. പ്രത്യേകിച്ച് മാങ്ങയുടെ തൊലിക്കുള്ളിൽ മുട്ടയിട്ട് അവിടെ തന്നെ വളരുന്ന പുഴുക്കൾ ഏറെ നാശം വിതയ്ക്കുന്നവയാണ്.

ചില മാങ്ങയുടെ തൊലിപ്പുറത്ത് കറുത്ത പാടുകൾ കാണാറുണ്ട്. ഇതിനുകാരണം പഴ ഈച്ച അഥവാ കായീച്ച ആണ്. ഇവ മാങ്ങയുടെ ഉള്ളിൽ സുഷിരം ഉണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ മാംസളഭാഗം തിന്ന് വളർച്ചയെത്തിയാൽ മണ്ണിലേക്ക് വീഴും. മാങ്ങയിൽ പുഴുക്കൾ ഉണ്ടെങ്കിൽ പുറമേ നോക്കിയാൽ നമുക്ക് അറിയാൻ സാധിക്കില്ല.

ഇതിനു പരിഹാരമാർഗം മൂപ്പ് എത്താതെ താഴെ വീണു കിടക്കുന്ന മാങ്ങ അപ്പപ്പോൾ പെറുക്കി നശിപ്പിക്കുക എന്നതാണ്. ഈച്ചയെ കെണിയൊരുക്കിയും നശിപ്പിക്കാവുന്നതാണ്. ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു മില്ലിലിറ്റർ മാലത്തിയോൺ എന്ന കീടനാശിനിയും 20 ഗ്രാം പഞ്ചസാരയും ചേർത്ത് കലക്കി മാവിൽ തളിക്കുക. ഈ മരുന്ന് ലായിനി കുടിക്കുന്ന ഈച്ചകൾ പെട്ടെന്ന് ചത്തു പോകുന്നു.

Tags