കണ്ണൂർ ആയുർവേദ ഡിസ്പെൻസറിയുടെ മട്ടുപ്പാവിൽ കൃഷി ചെയ്ത് വിളഞ്ഞത് നൂറുമേനി പച്ചക്കറി ; നാടാകെ വിതരണം ചെയ്ത് ജീവനക്കാർ

ayurvedha college kannur
ayurvedha college kannur

ഡിസ്പെൻസറി മട്ടുപ്പാവിൽ ശാസ്ത്രീയമായി ചെയ്ത പച്ചക്കറി കൃഷിയിൽ നിന്ന് വിളവെടുത്ത പച്ചക്കറികൾ കണ്ണവം അമ്മാറമ്പ് ട്രൈബൽ ഉന്നതിയിലെ നിർദ്ധനരായ മുഴുവൻ വീടുകളിലും കണ്ണവം ആയുർവേദ ഡിസ്പെൻസറി പരിസരത്തെ ക്യാൻസർ രോഗിയുടേയും കണ്ണവം ട്രൈബൽ സ്കൂളുകളിലും സൗജന്യമായി വിതരണം ചെയ്തു

കണ്ണൂർ : മട്ടുപ്പാവിൽ ജൈവ രീതിയിൽ കൃഷി ചെയ്ത പച്ചക്കറികൾ നാടാകെ വിതരണം ചെയ്ത് നന്മയുടെ സന്ദേശം വിളിച്ചോതുകയാണ് കണ്ണൂരിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ '. പാട്യം ഗവ:ആയുർവേദ ഡിസ്പെൻസറി ജീവനക്കാരാണ് തങ്ങളുടെ ഡ്യൂട്ടി സമയത്തിന് ശേഷം മട്ടുപ്പാവിൽ കൃഷി ചെയ്തു നൂറു മേനി വിള കൊയ്തത്.

ഡിസ്പെൻസറി മട്ടുപ്പാവിൽ ശാസ്ത്രീയമായി ചെയ്ത പച്ചക്കറി കൃഷിയിൽ നിന്ന് വിളവെടുത്ത പച്ചക്കറികൾ കണ്ണവം അമ്മാറമ്പ് ട്രൈബൽ ഉന്നതിയിലെ നിർദ്ധനരായ മുഴുവൻ വീടുകളിലും കണ്ണവം ആയുർവേദ ഡിസ്പെൻസറി പരിസരത്തെ ക്യാൻസർ രോഗിയുടേയും കണ്ണവം ട്രൈബൽ സ്കൂളുകളിലും സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു.

തുടർച്ചയായി രണ്ടാം വർഷമാണ്  ഡിസ്പെൻസറി ജീവനക്കാരൻ കക്കോത്ത് പ്രഭാകരന്റെ നേതൃത്വത്തിൽ കൃഷിയിറക്കുകയും സൗജന്യ വിതരണം നടത്തുന്നത്. ഡിസ്പെൻസറിൽ നിന്നുണ്ടാക്കുന്ന  കഷായത്തിന്റെ വേസ്റ്റ് കമ്പോസ്റ്റാക്കി മാറ്റിയാണ്  വളമായി ഉപയോഗിക്കുന്നത്. 

പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോക്ടർ സുജാ ജി നായരുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ.വി ഷിനിജ നിർവഹിച്ചു . ചീര, പച്ചമുളക്, വെണ്ട, കുമ്പളം എന്നിവയാണ് മട്ടുപ്പാവിൽ ഉള്ളത്.

പാട്യം ഗവ: ആയുർവേദ ഡിസ്പെൻസറിയുടേയും നാഷണൽ ആയുഷ് മിഷണിൻ്റെയും  നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് , സൗജന്യ ഷുഗർ ,പ്രഷർ രോഗ  നിർണയം, ബോധവൽക്കരണ ക്ലാസ് , യോഗ ക്ലബ്ബ് രൂപീകരണവും നടന്നു. ചടങ്ങിൽ പറവകൾക്ക് മുളം തണ്ടിൽ ദാഹജലം ഒരുക്കൽ  പദ്ധതിയും നടപ്പിലാക്കി. 

നാഷണൽ ആയുഷ്മിഷൻ മെഡിക്കൽ ഓഫീസർ ഡോക്ടർ അനുരാജ് തോമസ് ബോധവൽക്കരണ ക്ലാസും , സജിത രാജീവിന്റെ നേതൃത്വത്തിൽ യോഗ ക്ലബ്ബ് രൂപീകരണവും , ദൃശ്യ കെയുടെനേതൃത്വത്തിൽ രക്ത നിർണ്ണയവും നടന്നു. വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ കക്കോത്ത് പ്രഭാകരൻ, സജിന അരുൺ കുമാർ , മല്ലിക ആർ, സൗമ്യേന്ദ്രൻ കണ്ണം വെള്ളി, കെ.സുമംഗലി,ഇ ഷൈനി, ഷൈജ മുണ്ടയോടൻ, മുദൃല , രമ്യാ ടി, ഷെമി കെ ,സുനിത വി , തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
 

Tags

News Hub