വീട്ടിൽ പച്ചപ്പേറാൻ ഇൻഡോർ പ്ലാന്റുകൾ ; പരിപാലിക്കാൻ എളുപ്പമുള്ള ചെടികൾ തിരഞ്ഞെടുക്കാം

Indoor plants to bring greenery into your home; opt for easy-to-maintain varieties.

 വീടിനുള്ളിൽ പച്ചപ്പും ഭംഗിയും കൂട്ടാൻ ഇൻഡോർ പ്ലാന്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത ഇടങ്ങളിലും വളരാൻ കഴിയുന്ന ചില ചെടികൾ വീടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാം.

ലിവിങ് റൂം, ജനലിനരികിൽ, ബാൽക്കണി തുടങ്ങിയ സ്ഥലങ്ങളിൽ അനുയോജ്യമായ ചട്ടികളിൽ ചെടികൾ ക്രമീകരിക്കാം. ഇൻഡോർ ചെടികൾക്കും ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ചെടികൾക്ക് അമിതമായി വെള്ളം നൽകുന്നത് ഒഴിവാക്കുകയും ഇലകളിൽ അടിഞ്ഞുകൂടുന്ന പൊടി ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം. വീടിന്റെ അലങ്കാരത്തിന് അനുയോജ്യമായ ചെടികളും ചട്ടികളും തിരഞ്ഞെടുത്താൽ കുറഞ്ഞ ചെലവിൽ തന്നെ മനോഹരമായൊരു ഗ്രീൻ കോർണർ ഒരുക്കാം.

Tags