റബറിൻ്റെ താങ്ങുവിലയിൽ വർധന

rubber

 തിരുവനന്തപുരം: റബറിൻ്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബർ കർഷകരെ സഹായിക്കാനായി റബർ ഉൽപ്പാദന ഇൻസെൻ്റീവ് പദ്ധതി പ്രകാരം താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.ജൂലൈ മൂന്ന് മുതലുള്ള ബില്ലുകൾക്ക് പുതിയ താങ്ങുവില ബാധകമാകും.

ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ റബറിൻ്റെ താങ്ങുവില വർധിപ്പിക്കണമെന്ന് കർഷകരും റബർ ഉൽപ്പാദക സംഘങ്ങളും ജനതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേ തുടർന്നാണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. 

 

 

Tags