ജൈവകീടനാശിനികൾ ഉപയോഗിക്കുന്നത് എത്രത്തോളം ഫലപ്രദമാണ് ?

How effective is the use of biological pesticides?

 പ്രകൃതിദത്ത ഘടകങ്ങൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന കീടനാശിനികളെയാണ് ജൈവകീടനാശിനികൾ എന്നു വിളിക്കുന്നത്. രാസവസ്തുക്കൾ ചേർന്ന കീടനാശിനികൾ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ, കൂടുതൽ പേർ ഇപ്പോൾ ജൈവ മാർഗങ്ങളിലേക്ക് തിരിയുകയാണ്.

രാസകീടനാശിനികൾ തളിച്ച പച്ചക്കറികൾ ശരീരത്തിന് ഹാനികരമാണെന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് പ്രധാന കാരണം. അതുകൊണ്ടുതന്നെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ജൈവകീടനാശിനികൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. എന്നാൽ ജൈവകീടനാശിനികൾ ഉപയോഗിക്കുന്നത് എത്രത്തോളം ഫലപ്രദമാണ്, അവയുടെ ഗുണങ്ങളും പരിമിതികളും എന്തൊക്കെയാണെന്ന് അറിയുന്നത് ഏറെ പ്രധാനമാണ്.

രാസവസ്തുക്കൾ വായുവിലൂടെയും ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. പ്രകൃതിദത്തമായ ചേരുവകൾ ഉൾപ്പെടുത്തി നിർമിക്കുന്നുവെന്നതിനർഥം രാസവസ്തുക്കൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്നാവില്ല. യഥാർഥത്തിൽ രാസവസ്തുക്കൾ വേർതിരിച്ചെടുക്കുന്നത് സസ്യജന്യമായ വസ്തുക്കളിൽ നിന്നും ധാതുക്കളിൽ നിന്നുമാണ്.

സസ്യജന്യമായ കീടനാശിനികൾക്ക് എളുപ്പത്തിൽ വിഘടനം സംഭവിക്കുന്നതായതുകൊണ്ട് അപകടങ്ങൾ തീരെ കുറവാണെന്ന് പറയാം. എന്നാൽ ഏതുതരത്തിൽപ്പെട്ട കീടനാശിനിയായാലും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. രാസപ്രക്രിയയുടെ ഭാഗമായല്ലാതെ തയ്യാറാക്കുന്ന നിരവധി ജൈവകീടനാശിനികളുണ്ട്. അവ പ്രയോഗിച്ചു കഴിഞ്ഞാലും ദോഷകരമല്ലാതെ മണ്ണിലെത്തുന്നതുകൊണ്ട് അപകടങ്ങളില്ലാതാകുന്നു.

ജൈവകീടനാശിനികളിൽ ബയോകെമിക്കൽ, മൈക്രോബിയൽ, ബൊട്ടാണിക്കൽ, മിനറൽ എന്നിവയുടെ അംശങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇവയിൽ പലതും വേർതിരിച്ചെടുക്കുന്നത് ചെടികളിൽ നിന്നും പ്രാണികളിൽ നിന്നും സ്വാഭാവികമായി പ്രകൃതിയിൽ കാണപ്പെടുന്ന ധാതുക്കളിൽ നിന്നുമാണ്.
ജൈവ കീടനാശിനികൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

മൈക്രോബിയൽ : ബാക്റ്റീരിയ, ഫംഗസ്, ആൽഗ, പ്രകൃതിദത്തമായ വൈറസുകൾ എന്നിവയാണ് ഈ വിഭാഗത്തിലുൾപ്പെടുന്നത്. കീടങ്ങളിൽ അസുഖങ്ങളുണ്ടാക്കി അവയെ കൂട്ടത്തോടെ നശിപ്പിക്കുന്നു.

ബൊട്ടാണിക്കൽ: നിക്കോട്ടിൻ, വേപ്പെണ്ണ തുടങ്ങിയവയെല്ലാം ചെടികളിൽ നിന്ന് വേർതിരിക്കുന്നവയാണ്. പ്രാണികൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന പൈരിത്രിൻ വേർതിരിച്ചെടുക്കുന്നത് ജമന്തിയുടെ ചെടികളിൽ നിന്നുമാണ്. നിക്കോട്ടിൻ പുകയിലയിൽ നിന്നുമാണ് ഉണ്ടാക്കുന്നത്.

വീട്ടിലുണ്ടാക്കുന്ന ജൈവകീടനാശിനികൾ- വെളുത്തുള്ളിക്ക് ചില പുഴുക്കളുടെയും പ്രാണികളുടെയും ലാർവകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. വെളുത്തുള്ളിയും വേപ്പെണ്ണയും ചേർത്ത് ജൈവ കീടനാശിനികൾ തയാറാക്കാറുണ്ട്. പുകയിലക്കഷായവും ജൈവകീടനാശിനിയായി ഉപയോഗിക്കുന്നു. 
 
 

Tags