ഒട്ടും കെയറിങ്​ വേണ്ട ; ഔഷധസമ്പന്നമായ പനിക്കൂർക്ക വീട്ടിൽ വളർത്തൂ...

No need for any care; grow medicinal feverfew at home...

 ഒരു കാലത്ത് മിക്ക വീടിന്റെ മുറ്റത്തും സാധാരണയായി കണ്ടിരുന്ന ഔഷധസസ്യമാണ് പനിക്കൂർക്ക. ഇന്നത്തെ തലമുറയ്ക്ക് ഇതിന്റെ ഗുണങ്ങൾ അറിയില്ലായിരിക്കാം. എന്നാൽ പണ്ട് കുട്ടികളുള്ള വീടുകളിൽ ഇത് നട്ടുവളർത്തുന്നത് പതിവായിരുന്നു.

നവര ഇല, കഞ്ഞിക്കൂർക്ക എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. Coleus aromatics എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഔഷധഗുണങ്ങൾക്കൊപ്പം അലങ്കാരചെടിയായും ഇത് വളർത്താം. ഇലയുടെ അറ്റങ്ങളിൽ കാണുന്ന വെളുത്ത നിറത്തിലുള്ള നവരപ്പാടുകൾ ഈ ചെടിക്ക് ഒരു പ്രത്യേക സൗന്ദര്യം നൽകുന്നു.

ഒട്ടും കെയറിങ്​ ആവശ്യമില്ലാത്ത ചെടിയാണ്. തണ്ട് മുറിച്ചു വളർത്തിയെടുക്കാം. നല്ല പച്ച നിറമാണ് സാധാരണ കണ്ടു വരുന്ന പനി കൂർക്കയുടെ ഇലക്ക്. ഇതി​െൻറ ഇലയുടെയും തണ്ടി​െൻറയും ഗന്ധം എല്ലാവർക്കും സുപരിചിതമാണ്​. പനി, കഫക്കെട്ട്, ചുമ, നീർകെട്ട്, വയറ് വേദന തുടങ്ങി മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പ്രതിവിധി കൂടിയാണ് പനിക്കൂർക്ക. ഇതി​െൻറ ഇല വാട്ടിയെടുത്ത്​ നീര് തേനുമായി യോജിപ്പിച്ചു മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന്​ ശമനമുണ്ടാകുമെന്നാണ്​ വിശ്വാസം. പനിയും ജലദോഷവും വരുമ്പോൾ ഇതി​െൻറ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.

സാധാരണ രീതിയിൽ കീട ബാധ ഏൽക്കില്ല ഈ ചെടിക്ക്. ഒരുപാട് കാലം നിൽക്കും. മുകളിലെ തണ്ട്​ ഒടിച്ചു വിട്ടാൽ ഒരുപാട് ശിഖിരങ്ങൾ ഉണ്ടാകും. ചെടിച്ചട്ടിയിൽ ഗാർഡൻ സോയിലോ കംപോസ്​റ്റോ മിക്​സ്​ ചെയ്​ത്​ നടാം. വെള്ളം കെട്ടി കിടക്കരുത്, ചെടി ചീത്തയാകും. ഒരുപാട് വെയിൽ വേണമെന്നില്ല. എത് കാലാവസ്ഥയിലും നന്നായി വളരും. ഇതി​െൻറ ഇല കൊണ്ട് ചട്ണിയും ബജിയും ഉണ്ടാക്കാം. ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്​ ഈ ഇലയാണ്. 

Tags