ഗ്രോബാഗിൽ കൃഷി ചെയ്യുന്നവരാണോ നിങ്ങൾ ? ഇങ്ങനെ വളമിടാം
എല്ലാവർക്കും അടുക്കളത്തോട്ടത്തിന് വേണ്ടത്ര സ്ഥലം ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഗ്രോബാഗ് കൃഷിയാണ് പലരും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇത് നേരിട്ട് നിലത്ത് കൃഷി ചെയ്യുന്നതുപോലെ എളുപ്പമല്ല. ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.
പ്രത്യേകിച്ച് വളപ്രയോഗത്തിൽ ഏറെ ശ്രദ്ധിക്കണം. തെറ്റായ രീതിയിൽ പരിചരിച്ചാൽ ചെടികൾ പൂർണമായി നശിക്കാനുള്ള സാധ്യതയുണ്ട്.
ടെറസിലാണ് ഗ്രോബാഗുകൾ വയ്ക്കുന്നതെങ്കിൽ രാസവളങ്ങളുടെ ഉപയോഗം ടെറസിനും ദോഷകരമാകും. അതിനാൽ തന്നെ ഗ്രോബാഗ്, ടെറസ് കൃഷികളിൽ രാസവളങ്ങളും രാസ കീടനാശിനികളും പരമാവധി ഒഴിവാക്കി ജൈവ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് മികച്ചത്.
കൃഷി തുടങ്ങി ആദ്യ രണ്ടാഴ്ച (വിത്ത് മുളച്ചു തൈ ആകുന്ന സമയം) വളപ്രയോഗം വേണ്ട. ഈ സമയം കൃത്യമായി നനച്ച് ആരോഗ്യത്തോടെ വളരാൻ അവസരം ഉണ്ടാക്കുക. വേണമെങ്കിൽ ഈ സമയം ആഴ്ചയിൽ ഒരു തവണ സ്യുഡോമോണസ് ലായനി ഒഴിച്ചുകൊടുക്കാം (സ്യുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ).ഗ്രോബാഗിൽ നടീൽ മിശ്രിതം നിറക്കുമ്പോൾ കരിയിലകൂടി ചേർക്കുന്നത് നല്ലതാണ്. കരിയില സാവധാനം പൊടിഞ്ഞ് മണ്ണോടുചേർന്ന് ചെടിക്ക് വളമാകും. കൂടാതെ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിൻ കാഷ്ഠം, കുറച്ച് എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ഇവകൂടി ചേർക്കാം. ഇവയൊക്കെ ചേർത്താൽ അത്യാവശ്യം നല്ല വളമായി. പിന്നെ ഇടക്കിടെ ചെടിയുടെ വളർച്ചാഘട്ടങ്ങളിൽ വേണ്ട വളം നൽകാം.
ഫിഷ് അമിനോ ആസിഡ് പോലെ ദ്രവരൂപത്തിലുള്ള വളങ്ങൾ ആഴ്ചയിൽ ഒരുതവണ ചെടിയുടെ ചുവട്ടിൽ ഒഴിച്ചും ഇലകളിൽ തളിച്ചും കൊടുക്കാം. വീട്ടിൽ വാങ്ങുന്ന മത്തിയുടെ മാലിന്യം ഉപയോഗിച്ച് എളുപ്പം ഫിഷ് അമിനോ ആസിഡ് തയാറാക്കാം. ഒരു കിലോ മത്തി ചെറിയ കഷണങ്ങളാക്കുക. ഒരു കിലോ ശർക്കര പൊടിച്ചെടുക്കുക. വായു കടക്കാത്ത അടപ്പുള്ള പാത്രത്തിൽ ആദ്യം ഒരുപിടി ശർക്കര ഇടുക. അതിനുമുകളിൽ 250 ഗ്രാം മത്തി ഇടുഎല്ലാവർക്കും അടുക്കളത്തോട്ടത്തിന് വേണ്ടത്ര സ്ഥലം ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഗ്രോബാഗ് കൃഷിയാണ് പലരും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇത് നേരിട്ട് നിലത്ത് കൃഷി ചെയ്യുന്നതുപോലെ എളുപ്പമല്ല. ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ക. വീണ്ടും ശർക്കര ഇടുക. അതിനു മുകളിൽ വീണ്ടും മത്തി ഇടുക. അങ്ങനെ അഞ്ച് അടുക്ക് ശർക്കരയും നാല് അടുക്ക് മത്തിയും ഇടുക. 30 ദിവസം കഴിഞ്ഞ് ഇത് ഉപയോഗിക്കാം. ഇടുമ്പോൾ 20 മുതൽ 40 ശതമാനം വരെ ഇരട്ടി വെള്ളം ചേർത്തു വേണം ഒഴിക്കാൻ.
ചെടികൾക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് (എൻ.പി.കെ) എന്നിവ ധാരാളം അടങ്ങിയവയാണ് കടലപ്പിണ്ണാക്ക്. ഒരു ചെടിക്ക് 25-50 ഗ്രാം ഒരു തവണ കൊടുക്കാം. വെറുതെ ഇടരുത്. ഉറുമ്പ് കൊണ്ടുപോകും. കുറച്ചു വേപ്പിൻ പിണ്ണാക്കുകൂടി ചേർത്തുപൊടിച്ച് അൽപം മണ്ണ് മാറ്റി ഇടാം. മണ്ണിട്ടു മൂടാം. ഇങ്ങനെ രണ്ടാഴ്ച, മൂന്നാഴ്ച കൂടുമ്പോൾ കൊടുത്താൽ ചെടികൾ ആരോഗ്യത്തോടെ വളരും.
കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട് 2-3 ദിവസം വെക്കുക. ഇതിെൻറ തെളി എടുത്തു നേർപ്പിച്ചു ചെടികൾക്ക് ഒഴിച്ചുകൊടുക്കാം. ഇതുപോലെ വേപ്പിൻ പിണ്ണാക്ക് രണ്ടുപിടി ഒരു ലിറ്റർ വെള്ളത്തിൽ 2-3 ദിവസം ഇട്ട് ഊറ്റി നേർപ്പിച്ചു ചെടികളിൽ ഒഴിക്കാം. കീടബാധക്കെതിരെ നല്ലതാണിത്.
.jpg)

