കോവയ്ക്ക കൃഷിയിൽ എങ്ങനെ വരുമാനം കൊയ്യാം ?

How to earn income from kovaykka farming?

കൃഷിക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ് ദീർഘകാലം വിളവ് നൽകുന്ന വെള്ളരിവർഗ്ഗ വിളയായ കോവൽ (കോവയ്ക്ക). പടർന്ന് വളരുന്ന ഈ ചെടി സാധാരണയായി വിത്തുകൾ വഴി അല്ല, തണ്ടുകൾ നട്ട് വളർത്തുന്നതാണ്. മറ്റു വെള്ളരിവർഗ്ഗങ്ങളിൽപോലെ ഒരേ ചെടിയിൽ ആണ്-പെൺ പൂക്കൾ കാണപ്പെടുന്നതിനുപകരം, കോവലിൽ ആണ്-പെൺ ചെടികൾ വേർതിരിച്ചാണ് ഉണ്ടാകുന്നത്. പ്രകൃതിദത്ത ഇൻസുലിൻ ഗുണമുള്ളതായി കരുതപ്പെടുന്നതിനാൽ പ്രമേഹരോഗികൾക്ക് കോവയ്ക്ക ഉപകാരപ്രദമാണ്. കൂടാതെ, വേരും തണ്ടും ഇലയും ഉൾപ്പെടെ ചെടിയുടെ പല ഭാഗങ്ങൾക്കും ഔഷധഗുണങ്ങളുണ്ടെന്നത് ഇതിന്റെ പ്രത്യേകതയാണ്.

ദീർഘകാലം വിളവ് നൽകുന്ന വെള്ളരിവർഗ്ഗവിളയാണ് കോവൽ അഥവാ കോവയ്ക്ക. പടർന്നുവളരുന്ന ഇതിൻറെ തണ്ടുകളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. വിത്തുകൾ നടുന്നതിനായി ഉപയോഗിക്കാറില്ല. സാധാരണ വെള്ളരിവർഗ്ഗവിളകളിൽ ഒരുചെടിയിൽതന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു. എന്നാൽ കോവലിൽ ആൺ-പെൺ ചെടികൾ വെവ്വേറെയാണ് കാണപ്പെടുന്നത്. പ്രകൃതിദത്തമായ ഇൻസുലിൻ ധാരാളമുള്ള വിളയാണ് കോവൽ. അതിനാൽത്തന്നെ, പ്രമേഹരോഗികൾക്ക് കോവൽ പച്ചയായി തന്നെ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ ഇതിൻറെ വേരും തണ്ടും ഇലയുമൊക്കെ ഔഷധഗുണവുമുള്ളതാണെന്ന പ്രത്യേകതയുമുണ്ട്.

നമ്മുടെ അടുക്കളത്തോട്ടത്തിൽ കോവൽ ഉൾപ്പെടുത്തി വിഷമില്ലാത്ത, ആരോഗ്യകരമായ ഈ പച്ചക്കറി നമുക്ക് ഉൽപാദിപ്പിക്കാം. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്.
നടീൽ രീതി

ആർക്കും വീട്ടു തൊടിയിൽ കോവൽ നിഷ്പ്രയാസം വളർത്താൻ കഴിയും. കോവയ്ക്ക ഒരു പടർന്നു കയറുന്ന വള്ളിച്ചെടിയാണ്. വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. തുടർച്ചയായി വലിപ്പമുള്ള കായ് ഫലം തരുന്ന തായ് വള്ളികളിൽ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം.

ഉണങ്ങിയ കാലിവളം, തരിമണൽ, മേൽമണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തീൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുകൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക. ഇവ തണലിൽ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തീൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.

പന്തലിടൽ, വളപ്രയോഗം, കീടരോഗ നിയന്ത്രണം

അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിൻ പിണ്ണാക്ക് ഇവ വേണമെങ്കിൽ ഇടാം. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളിൽ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കയ്യെത്തി കായ്‌കൾ പറിക്കാൻ പാകത്തിൽ പന്തൽ ഇട്ടു അതിൽ കയറ്റുന്നതാണ് ഉചിതം.

വെർമിവാഷ്, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.

വേനൽക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വർധിപ്പിക്കാൻ ഇടയാക്കും. കോവൽച്ചെടിക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട. സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാരവും മതിയാകും. കീടങ്ങളുടെ ആക്രമണം കുറവാണെന്നും പ്രത്യേകതയുണ്ട്. അതിനാൽ കാര്യമായ കീടനാശിനി പ്രയോഗം ആവശ്യമില്ല. 

Tags