കാബേജും കോളിഫ്ലവറും ഇനി നിങ്ങൾക്കും കൃഷി ചെയ്യാം

Now you too can grow cabbage and cauliflower

 പോഷകസമൃദ്ധമായ പച്ചക്കറികളിലൊന്നാണ് കാബേജ്, പ്രത്യേകിച്ച് വിറ്റാമിൻ എയും കരോട്ടിനും ധാരാളമായി അടങ്ങിയതിനാൽ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കോളിഫ്ലവർ ആദ്യം കേരളത്തിൽ സമ്പന്നവർ മാത്രം ഉപയോഗിച്ചിരുന്ന ഒരു വിഭവമായിരുന്നുവെങ്കിലും, ഇന്ന് ഇത് സാധാരണക്കാരുടെയും ഇടത്തരം കുടുംബങ്ങളുടെയും അടുക്കളയിൽ സ്ഥിരമായി ഇടം നേടിയിട്ടുണ്ട്.

കാബേജിന്റെയും കോളിഫ്ളവറിന്റെയും കൃഷി ഏകദേശം ഒരേ രീതിയിലാണ്. കടുക് പോലെയുളള വിത്ത് ഒരു സെന്റ് സ്ഥലത്തിന് 5 ഗ്രാം എന്ന തോതിൽ നഴ്സറിയിൽ പാകി 30- 40 ദിവസം പ്രായമായ തൈകൾ പറിച്ചുനടുന്നു. ജൈവരീതിയിലാണ് നഴ്സറി ഒരുക്കേണ്ടതെങ്കിൽ മിത്ര ബാക്ടീരിയ, സ്യൂഡോമോണസ് (20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ) കലക്കിയ ലായിനി തവാരണയിൽ ഒഴിച്ച് മണ്ണ് കുതിർക്കേണ്ടതാണ്. 5 ദിവസത്തിനകം വിത്ത് പാകുന്നതാണ് നല്ലത്. 5 മുതൽ 7 ദിവസം കൊണ്ട് വിത്ത് മുളക്കുന്നതാണ്.

കാബേജിലും കോളിഫ്ളവറിലും പൊതുവേ ക്യാറ്റർപില്ലർ, ഇലപ്പേൻ, ഒച്ച് എന്നിവയുടെ ആക്രമണം കണ്ടുവരുന്നുണ്ട്. രണ്ടു ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളി മിശ്രിതം ഉപയോഗിച്ച് കാറ്റർപില്ലറിനേയും ഇലപ്പേനിനെയും നിയന്തിക്കാം. ഉപ്പുപ്പൊടി വിതറി ഒച്ചിനെ തടയാവുന്നതാണ്.

Tags