മഴവില്ലഴകോടെ ബൊഗൈൻവില്ല പൂത്തുലയാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി ..!

bougainvillea

ബൊഗൈൻവില്ല വേരുപിടിപ്പിക്കാനായി അധികം ഇളം കമ്പുകളോ ഒരുപാട് മൂത്ത കമ്പുകളോ എടുക്കരുത്. കട്ട്‌ ചെയ്യുമ്പോൾ ഒരു പെൻസിൽ കനത്തിൽ ചരിച്ചു വേണം വെട്ടാൻ. നല്ല മഴക്കാലത്തു വേണം കമ്പുകൾ മുറിക്കാൻ. അല്ലാത്ത സമയത്ത് മുറിച്ചു വച്ചാലും ചിലപ്പോൾ വേര് പിടിക്കില്ല. 

മഴവില്ലഴകാണ് പല നിറത്തിൽ പൂത്തു നിൽക്കുന്ന ബൊഗൈൻവില്ല ചെടികൾ കാണാൻ. കടലാസ് പൂവെന്നും നാട്ടിൻപുറങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു. കടലാസ് പോലെ മൃദുവായതിനാലാണ് ഈ ചെടിയെ കടലാസ് പുഷ്പ്പമെന്ന് വിളിക്കുന്നത്. വർണശബളമായ ബൊഗൈൻവില്ലയുടെ പൂക്കളും ഇലകളും വീടുകൾക്കും വേലികൾക്കും പ്രത്യേക ഭം​ഗിയാണ് നൽകുന്നത്. 

tRootC1469263">

bougainvillea

ഒരു കാലത്ത് പൂന്തോട്ടത്തിലെ നിത്യഹരിത സാന്നിധ്യമായിരുന്ന ബോഗൈൻവില്ല ഇടയ്ക്ക് ഒന്നു മങ്ങിയ ശേഷം വീണ്ടും ഇവ മടങ്ങിയെത്തുകയാണ്. അതും പല വർണ്ണത്തിൽ. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന, എളുപ്പം വളരുന്ന ഒരു അലങ്കാര ചെടിയാണ് ബൊഗൈൻവില്ല എന്നതിനാൽ കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നന്നായി പൂവിടും. അതെന്തൊക്കെയാണെന്ന് നോക്കാം.

ബൊഗൈൻവില്ല വേരുപിടിപ്പിക്കാനായി അധികം ഇളം കമ്പുകളോ ഒരുപാട് മൂത്ത കമ്പുകളോ എടുക്കരുത്. കട്ട്‌ ചെയ്യുമ്പോൾ ഒരു പെൻസിൽ കനത്തിൽ ചരിച്ചു വേണം വെട്ടാൻ. നല്ല മഴക്കാലത്തു വേണം കമ്പുകൾ മുറിക്കാൻ. അല്ലാത്ത സമയത്ത് മുറിച്ചു വച്ചാലും ചിലപ്പോൾ വേര് പിടിക്കില്ല. 

പൂക്കൾ ഉണ്ടാകുന്നില്ല എന്നു പരാതി പറയുന്നവർ ഓർക്കുക, നല്ല വെയിലുള്ള സ്ഥലമാണ് ബൊഗൈൻവില്ലയ്ക്ക് ഏറ്റവും ആവശ്യം. നല്ല വെയിലില്ലെങ്കിൽ ഒരിക്കലും ബൊഗൈൻവില്ല നന്നായി പൂവിടില്ല.  നവംബർ മുതൽ മേയ് വരെ നല്ല ചൂടുള്ള സമയമാണ് ബൊഗൈൻവില്ല ഏറ്റവും നന്നായി പൂവിടുന്നതും.

bougainvillea

ദിവസം കുറഞ്ഞത്‌ അഞ്ചു മണിക്കൂർ വെയിൽ കിട്ടുന്ന സ്ഥലത്ത്  ബൊഗൈൻവില്ല നടുക. മഴക്കാലത്തിനു തൊട്ടു മുൻപായി ശിഖരങ്ങൾ വെട്ടിക്കൊടുക്കാം. പലതരം ബൊഗൈൻവില്ലകളുണ്ട്. നാടൻ ഇനങ്ങൾ മുതൽ കൂടിയ ഇനം ബൊഗൈൻവില്ല ചെടികൾ വരെ ലഭ്യമാണ്. എന്നാൽ എല്ലാതരത്തിനും വെയിൽ നിർബന്ധം.

ആട്ടിൻകാട്ടമാണ് ബൊഗൈൻവില്ലയ്ക്ക് ഏറ്റവും നല്ല വളം. ചാണകപ്പൊടി, എല്ലുപൊടി എന്നിവയായാലും നല്ലത്. ചട്ടിയിൽ വെച്ച ബൊഗൈൻവില്ല തണലത്തു വച്ച് എത്ര വളം ചെയ്താലും പൂക്കില്ല. നന്നായി ചെടി വളർന്നാലും പൂക്കൾ പിടിച്ചെന്നു വരില്ല. അമിതമായി വെള്ളം നൽകരുത്. രണ്ടുവർഷം കൂടുമ്പോൾ ചെടി റീപോട്ട് ചെയ്യണം. വേരോട്ടം ശരിയാകാനും പൂക്കൾ പിടിക്കാനും ഇത് സഹായിക്കും.  ബൊഗൈൻവില്ല മണ്ണിൽ നടുന്നതു തന്നെയാണ് നല്ലത്.

Tags