ചെറുപ്പം നിലനിർത്തും തടി കുറയ്ക്കും ; ഗുണങ്ങളേറെയുള്ള ബബ്ലൂസ് നാരക കൃഷിയിലൂടെ വരുമാനം കൊയ്യാം

Maintain youth and reduce weight; You can reap income by cultivating the beneficial Babloos lemon tree

 കേരളത്തിൽ നല്ല രീതിയിൽ വളർന്ന് സമൃദ്ധമായ കായ്ഫലങ്ങൾ നൽകുന്ന സസ്യമാണ് ബബ്ലൂസ് നാരകം. ഒരുകാലത്ത് വീട്ടുമുറ്റങ്ങളിലും വളപ്പുകളിലും സാധാരണയായി കണ്ടിരുന്ന ഈ വൃക്ഷം പിന്നീട് കുറച്ച് അപൂർവമായി മാറിയെങ്കിലും, ഇന്ന് വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റുന്ന നിലയിലേക്കാണ് എത്തുന്നത്.

മാതോളിനാരങ്ങ, അല്ലി നാരങ്ങ, കമ്പിളി നാരകം തുടങ്ങിയ വിവിധ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. വൃക്ഷമായി വളരുന്നതിനാൽ മുറ്റത്ത് നട്ടാൽ നല്ല തണൽ നൽകുകയും ചെയ്യും. കായുകൾ രൂപപ്പെട്ടതിന് ശേഷം ഏകദേശം ആറുമാസത്തിനുള്ളിൽ തന്നെ വിളവെടുപ്പ് നടത്താനാകുന്ന ഒരു പഴവൃക്ഷമാണിത്.

മേയ്​, ജൂൺ മാസങ്ങളിൽ പൂക്കളായി കായ്കളുണ്ടാവും. നവംബർ, ഡിസംബറിൽ വിളവെടുക്കാം. വിത്തുകൾ മുളപ്പിച്ചും എയർ ലെയറിങ്​, ഗ്രാഫ്റ്റിങ്​, ബഡ്​ഡിങ്​ രീതിയിലും തൈകൾ ഉൽപാദിപ്പിച്ച് നടാം. ബഡ്​ ചെയ്​ത തൈകൾ അധികം ഉയരംവെക്കാതെ ഫലം തരും. ഇടക്ക് കോതിവിട്ടാൽ പുതിയ ശിഖരങ്ങൾ വളർന്ന് പഴങ്ങൾ ധാരാളമുണ്ടാകും. ഇടക്ക് ജൈവവളങ്ങൾ നൽകിയാൽ വിളവ് വർധിപ്പിക്കാം.

നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്.വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ് ചെയ്തും, മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.

സാധാരണ വലിയ പരിചരണമില്ലാതെ വർഷംതോറും ഫലം ലഭിക്കും. വേനൽക്കാലങ്ങളിൽ ആവശ്യത്തിന്​ നനക്കണം. അല്ലെങ്കിൽ ശിഖരങ്ങൾക്ക് ഉണക്കം ബാധിക്കാൻ സാധ്യതയുണ്ട്. നഴ്സറികളിൽ പല രീതിയിൽ ഉൽപാദിപ്പിച്ച തൈകൾ ലഭ്യമാണ്.

Tags