കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടായി ബയേര്‍സ് : സെല്ലേര്‍സ് മീറ്റ്

google news
fdj

കൊല്ലം : കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് മികച്ച വിപണി കണ്ടെത്താന്‍ സഹായകമായി ആശ്രാമം മൈതാനിയില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബയേര്‍സ്- സെല്ലേര്‍സ് മീറ്റ്. ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകളും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും കൃത്യമായി ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കമ്പോളത്തിലെ മത്സരങ്ങളില്‍ ചെറുകിട കര്‍ഷകര്‍ക്ക് പലപ്പോഴും അന്താരാഷ്ട്ര ബ്രാന്റുകളോടാണ് മത്സരിക്കേണ്ടിവരുന്നത്. 

ഈ സാഹചര്യത്തില്‍ മികച്ച ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി സാധ്യതകള്‍ തുറന്നുകൊടുക്കാന്‍ അവരെ വന്‍കിട വ്യവസായ ശൃംഖലകളുമായി ബന്ധിപ്പിക്കുന്നു. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന തനത് വിളകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും നേരിട്ട് കണ്ട് സംരംഭകരുമായി ചര്‍ച്ച ചെയ്ത് ഒരു കച്ചവട സാധ്യത സൃഷ്ടിക്കാന്‍ മീറ്റിലൂടെ സാധിച്ചു. കര്‍ഷകര്‍ ഉത്പാദിപ്പിച്ച ചെടികള്‍, മറ്റു വിളകള്‍, തേന്‍, നെയ്യ്, പഴ ചാറുകളാല്‍ നിര്‍മിച്ച സ്‌ക്വാഷുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചപ്പോള്‍ നിരവധി സംരംഭകരാണ് ഉത്പ്പന്നങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും വാങ്ങാനുമായി എത്തിയത്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (മെയ് 20) ഉച്ചയ്ക്ക് 2.30 മുതല്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ബയേര്‍സ്- സെല്ലേര്‍സ് മീറ്റ് നടക്കും.

Tags