കൃഷിയിടത്തിലെ അവശിഷ്ടങ്ങൾ കത്തിക്കരുത്; മണ്ണിന് ഗുണകരമായ മറ്റൊരു വഴി നിർദേശിച്ച് കാർഷിക വിദഗ്ധർ

Do not burn agricultural residues; agricultural experts suggest an alternative that is beneficial to the soil.

 വിളവെടുപ്പിന് ശേഷം വയലുകളിൽ ശേഷിക്കുന്ന നെൽക്കതിരുകളും മറ്റ് വിളഅവശിഷ്ടങ്ങളും കത്തിക്കുന്നതിന് പകരം മണ്ണിൽ ചേർക്കണമെന്ന് കാർഷിക വിദഗ്ധരുടെ നിർദേശം. അവശിഷ്ടങ്ങൾ കത്തിക്കുന്നത് വായുമലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് കാർഷിക കാലാവസ്ഥാ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

വിളഅവശിഷ്ടങ്ങൾ മണ്ണിൽ ചേർക്കുന്നത് ജൈവാംശം വർധിപ്പിക്കാനും മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താനും സഹായിക്കും. മണ്ണിന് മുകളിൽ പുതയിടാനും ഇവ ഉപയോഗിക്കാം. ഇതുവഴി മണ്ണിലെ ഈർപ്പം നിലനിർത്താനും സാധിക്കും.

കൃഷിയിടങ്ങളിൽ ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ദീർഘകാല കൃഷിക്കും ഗുണകരമാകും. കൃഷിയിടത്തിലെ അവശിഷ്ടങ്ങളെ മാലിന്യമായി കാണാതെ വിഭവമായി ഉപയോഗിക്കണമെന്നാണ് നിർദേശം.

Tags