ഫിലോമിനയുടേയും ജോസഫിന്റേയും വീടുകള്‍ സന്ദര്‍ശിച്ച് സുരേഷ് ഗോപി

philomina

തൃശൂര്‍: വിദഗ്ധ ചികിത്സ കിട്ടാതെ മരണപ്പെട്ട ഫിലോമിനയുടേയും ഡെപ്പോസിറ്റ് തിരിച്ച് കിട്ടാതെ കടുത്ത ദുരിതമനുഭവിക്കുന്ന ജോസഫിന്റേയും വീടുകള്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചു. വിദഗ്ധ ചികിത്സ കിട്ടാതെ മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഡെപ്പോസിറ്റുണ്ടായിട്ടും അസുഖമുള്ള മക്കള്‍ക്കടക്കം ചികിത്സയ്ക്ക് പണമില്ലാതെ കടുത്ത ദുരിതമനുഭവിക്കുന്ന ജോസഫിന്റെ വീട് സന്ദര്‍ശിച്ച് ഒരു ലക്ഷം രൂപയുടെ ചികിത്സാസഹായവും അദ്ദേഹം നല്‍കി. 

തട്ടിപ്പിനെക്കുറിച്ചും മറ്റും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, ജില്ലാ സെക്രട്ടറി എന്‍.ആര്‍. റോഷന്‍, മണ്ഡലം ജന. സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, മണ്ഡലം ഭാരവാഹികളായ സുനില്‍ തളിയപറമ്പില്‍, സണ്ണി കവലക്കാട്ട്, ആര്‍ച്ച അനീഷ്‌കുമാര്‍, ടി.കെ. ഷാജു, പൊറത്തിശ്ശേരി ടൗണ്‍ ജന. സെക്രട്ടറിമാരായ സന്തോഷ് കാര്യാടന്‍, ബൈജു കൃഷ്ണദാസ്, മണ്ഡലം കമ്മിറ്റിയംഗം വി.സി. രമേഷ്, കൗണ്‍സിലര്‍ സരിത സുഭാഷ് എന്നിവര്‍ സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്നു.
 

Tags