ബീജിംഗ് ശീതകാല ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റിനു കൊവിഡ്

google news
ബീജിംഗ് ശീതകാല ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റിനു കൊവിഡ്

ബീജിംഗ് ശീതകാല ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റിനു കൊവിഡ്. ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റുകളിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ അത്‌ലീറ്റാണ് ഇത്. കഴിഞ്ഞ ദിവസം ബീജിങ് വിമാനത്താവളത്തിൽ വച്ച് നടത്തിയ കൊവിഡ് ടെസ്റ്റിലാണ് ഈ അത്‌ലീറ്റിനു കൊവിഡ് പോസിറ്റീവായത്. ഒരു അത്‌ലീറ്റിനൊപ്പം അത്‌ലീറ്റുകളല്ലാത്ത, ഒളിമ്പിക് സംഘത്തിൽ പെട്ട മറ്റ് മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിമ്പിക്സ് ബയോ ബബിളിൽ ഇന്നലെ ആകെ നടത്തിയത് 38,000 കൊവിഡ് ടെസ്റ്റുകളാണ്. ഇവരിൽ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവായി.

അതേസമയം, ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ താമസക്കാർക്കെല്ലാം കൊവിഡ് ടെസ്റ്റ് നടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. 20 ലക്ഷം പേരാണ് ഇവിടെയുള്ളത്. ഇവർക്കെല്ലാവർക്കും ടെസ്റ്റ് നടത്തും. ശീതകാല ഒളിമ്പിക്സ് ആരംഭിക്കാൻ വെറും രണ്ട് ആഴ്ച കൂടി അവശേഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ 43 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നതിനൊപ്പം ഹൈ റിസ്ക് പ്രദേശങ്ങളിൽ ഉള്ളവർ നഗരം വിടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി നാലിനാണ് ശീതകാല ഒളിമ്പിക്സ് ആരംഭിക്കുക. അത്‌ലീറ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഇതിനകം സ്ഥലത്ത് എത്താൻ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ എത്തിയവരിൽ 72 പേർക്ക് കൊവിഡ് പോസിറ്റീവായെന്ന് അധികൃതർ അറിയിച്ചു.

The post ബീജിംഗ് ശീതകാല ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റിനു കൊവിഡ് first appeared on Keralaonlinenews.

Tags