ചായക്കൊപ്പം കൊങ്കണിക്കാരുടെ സ്വന്തം പത്രോടൊ..!

google news
ചായക്കൊപ്പം കൊങ്കണിക്കാരുടെ സ്വന്തം പത്രോടൊ..!

കൊങ്കണികളുടെ ഒരു പ്രധാന വിഭവമാണ് പത്രോടൊ അഥവാ ചേമ്പിലയപ്പം. ചേമ്പില ശരീരത്തിന് ചൂടുനല്‍കുമെന്നതിനാൽ തണുപ്പ് കാലത്താണ് കൂടുതലായും ഇവർ ഇതുണ്ടാക്കാറുള്ളത്. എരിവും പുളിയും കലർന്ന നല്ലൊരു വിഭവമാണ് പത്രോടൊ.

ചായക്കൊപ്പം കൊങ്കണിക്കാരുടെ സ്വന്തം പത്രോടൊ..!

ആവശ്യമായ സാധനങ്ങൾ

  • പച്ചരി – അരക്കപ്പ്
  • തുവരപ്പരിപ്പ് – രണ്ട് ടേബിൾസ്പൂൺ
  • തേങ്ങാ ചിരകിയത് – ഒരെണ്ണം
  • കായപ്പൊടി – ഒരു ടീസ്പൂൺ
  • ഇലുമ്പൻ പുളി – മൂന്നോ നാലോ എണ്ണം (പുളിക്കാവശ്യമായത്)
  • ചേമ്പില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

അരിയും തുവരപ്പരിപ്പും മൂന്ന്‌ മണിക്കൂർ വെള്ളത്തിൽ കുതിർത്തിവെയ്ക്കുക. ചേമ്പില നന്നായി കഴുകി വൃത്തിയാക്കി ഇലയുടെ പിറകിലെ കട്ടിയുള്ള ഭാഗം കളഞ്ഞ്‌ മാറ്റിവെയ്ക്കുക ( ഇല കീറിപ്പോകരുത്).

ചിരകിവച്ച തേങ്ങ വറ്റൽ മുളകും പുളിയും ചേർത്ത്‌ നന്നായി അരച്ചെടുക്കുക.ശേഷം കുതിർത്തുവെച്ച അരിയും തുവരപ്പരിപ്പും കുറച്ചു തരുതരുപ്പായി അരച്ചെടുക്കുക ( അതികം ലൂസ് ആകരുത്). ഇതിലേക്ക് അരച്ചുവച്ച തേങ്ങയും ഉപ്പും കായപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ബാറ്റർ അൽപ്പം കട്ടിയുള്ളതായിരിക്കണം.

ചായക്കൊപ്പം കൊങ്കണിക്കാരുടെ സ്വന്തം പത്രോടൊ..!

ശേഷം ഈ മിക്സ് ഒരു ചേമ്പില എടുത്ത് അതിൽ നന്നായി പുരട്ടുക. നന്നായി പുരട്ടിയ ശേഷം അതിന് മുകളിൽ അടുത്ത ഇലവെച്ച്‌ അതിലും പുരട്ടുക. ഏഴ് ഇലയോളം ഇങ്ങനെ ചെയ്യാവുന്നതാണ്. അതുകഴിഞ്ഞാൽ മാവ് പുരട്ടിവച്ച എന്നായിലയും ഒരുമിച്ചു ചുരുട്ടി എടുക്കുക. ശേഷം അപ്പച്ചെമ്പിൽ മുക്കാൽ മണിക്കൂറോളം ആവികയറ്റി വേവിച്ചെടുക്കുക. ചൂടോടെ തന്നെ മുറിച്ചെടുത്ത് കഴിക്കാം. വെളിച്ചെണ്ണയിൽ മുക്കിക്കഴിക്കുന്നതാണ് കൂടുതൽ രസം.

The post ചായക്കൊപ്പം കൊങ്കണിക്കാരുടെ സ്വന്തം പത്രോടൊ..! first appeared on Keralaonlinenews.

Tags