ടി20 ലോകകപ്പ് : ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

google news
ടി20 ലോകകപ്പ് : ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടന്ന അതേ പിച്ചിലാണ് ഇന്നത്തെ മത്സരവും നടക്കുന്നത്.ആദ്യ മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ തകർത്തപ്പോൾ ഓസ്ട്രേലിയയുടെ ജയം ദക്ഷിണാഫ്രിക്കയോടായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച അതേ ടീമിനെ ഓസീസ് നിലനിർത്തി. അതേസമയം, ബംഗ്ലാദേശിനെതിരെ കളിച്ച ടീമിൽ ശ്രീലങ്ക ഒരു മാറ്റം വരുത്തി. ഫെർണാണ്ടോക്ക് പകരം മഹീക്ഷ തീക്ഷ്ണ ലങ്കയുടെ അന്തിമ ഇലവനിലെത്തി.ശ്രീലങ്കൻ സ്പിന്നർമാരും ഓസ്ട്രേലിയൻ ബാറ്റർമാരും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ പോരാട്ടമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post ടി20 ലോകകപ്പ് : ശ്രീലങ്കയ്ക്ക് ബാറ്റിംഗ് first appeared on Keralaonlinenews.

Tags