തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങൾക്ക് ഫണ്ട് അനുവദിച്ച് : മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

google news
തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങൾക്ക് ഫണ്ട് അനുവദിച്ച് : മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പ്: തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിന് ഓഫീസ് കെട്ടിട നിർമ്മാണത്തിനായി 20ലക്ഷം രൂപയും കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന് കെട്ടിട പുനരുദ്ധാരണത്തിനായി 4ലക്ഷം രൂപയും ധനസഹായം അനുവദിച്ചു.
ആര്‍ജിഎസ്എയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിട നിര്‍മാണത്തിനും പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചത്.

സംസ്ഥാനത്തെ എട്ട് പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിര്‍മാണത്തിനും 50 പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചിരുന്നു.

മലപ്പട്ടത്തിന് പുറമെ, പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, ഇടുക്കിയിലെ വാത്തിക്കുടി, തൃശൂരിലെ ആതിരപ്പള്ളി, കോഴിക്കോട് തൂണേരി, കാസര്‍ഗോഡ് വലിയപറമ്പ എന്നീ പഞ്ചായത്തുകള്‍ക്കാണ് ഓഫീസ് കെട്ടിട നിർമാണത്തിന് 20 ലക്ഷം രൂപ വീതം അനുവദിക്കുന്നത്. ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിന് 50 പഞ്ചായത്തുകള്‍ക്ക് 4 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്.

The post തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങൾക്ക് ഫണ്ട് അനുവദിച്ച് : മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ first appeared on Keralaonlinenews.